വാനില ബിസ്കറ്റ്
മൈദ _ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് -അരകപ്പ്
വെണ്ണ -50g
കോണ്‍ഫ്ളോർ -കാല്‍ കപ്പ്
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂണ്‍
മുട്ട -ഒന്ന്
വാനില എസ്സൻസ് -കാല്‍ ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
ഒരു മുട്ട നന്നായി അടിച്ചെടുക്കുക.അതിലേക്ക് ഉരുക്കിയ വെണ്ണ
ചേർത്ത് ഇളക്കി യോജിപ്പിക്കുക.അതിലേക്ക്
മൈദ,കോണ്‍ഫ്ളോർ ,പൊടിച്ച പഞ്ചസാര വാനില
എസ്സന്‍സ്,baking powder എന്നിവ ചേർത്ത് ചപ്പാത്തിക്ക്
കുഴക്കുന്നത് പോലെ നന്നായി കുഴക്കുക.ആവശ്യമെങ്കില്‍ ഒരു
സ്പൂൺ പാൽ ചേർത്ത് കുഴക്കുക.ഒട്ടും അയഞ്ഞ് പോവരുത്.
ഇത്തരത്തില്‍ കുഴച്ചമാവ് ഒരു ചപ്പാത്തി പലകയില്‍ വെച്ച്
കോണ്‍ ഫ്ളോര്‍ തൂവി ഒരു രൂപാ തുട്ടിന്റെ ഘനത്തില്‍ വലിയ
പാളിയായി പരത്തുക.ഇത് ബിസ്കറ്റ് കട്ടർ ഉപയോഗിച്ച്
ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.ഒരു
പ്രീ ഹീറ്റഡ് ഒാവനിൽ (180degree Celsius),12 മിനിട്ട് ബേക്ക്
ചെയ്യുക.അതിനുശേഷം
പുറത്തെടുത്ത് തിരിച്ചും മറിച്ചും ഇട്ട് ചൂടാറിക്കഴിഞ്ഞ്
കുപ്പിയിലടച്ച്സൂ ക്ഷിക്കാം
No comments:
Post a Comment