ഒരു (തട്ടിക്കൂട്ട് )ചൈനീസ് മുട്ട പുട്ട്
ഈ പറയുന്നത് ഒരു recipe അല്ലേ അല്ല .പിന്നെയോ വെറും സൂത്രപ്പണി .നിങ്ങളുടെ കുട്ടികുറുമ്പൻ (കുറുമ്പി)മാരെ മൂക്ക് കുത്തിക്കാനുള്ള സൂത്രം .
സന്ദർഭം , ഞങ്ങളുടെ വീടിന്റെ പെയിന്റിംഗ് മഹാമഹം നടന്നുകൊണ്ടിരിക്കുന്നു .പകൽ മുഴുവനും വീട്ടുകാർ അഭയാർഥികളെപ്പോലെ വീടിന്റെ മൂലയ്ക്ക് കുത്തിയിരുന്നു .വൈകിട്ടു പണിക്കാർ പോയതിനു ശേഷം ഞങ്ങൾ പതുക്കെ പുറത്തിറങ്ങി .വീട് കുരുക്ഷേത്രഭൂമി പോലെകിടക്കുന്നു .അടുക്കള എവിടെയാണെന്ന് തപ്പി കണ്ടുപിടിക്കണം .അഞ്ചുമണി കഴിഞ്ഞാൽ സൈറണ്‍ അടിക്കും .മുനിസിപ്പലിട്ടി സൈറൻ അല്ല.എന്റെ പുത്രൻ വിളിച്ചുക്കൂവുന്നതാണ് "അമ്മേ ...വിശക്കുന്നേ ..".
സൂക്ഷം അഞ്ചുമണി കഴിഞ്ഞു മുകളിൽ നിന്ന് സൈറൻ അടിച്ചു .പിന്നെ snooze mode ൽ ഇട്ടത് പോലെയാണ് .അഞ്ഞുമിനിട്ടു ഇടവിട്ട് അടിച്ചുകൊണ്ടിരിക്കും .bread കഴിക്കാൻ വാ .ഞാൻ വിളിച്ചു .bread ന്റെ കാര്യംമിണ്ടിപ്പോകരുത് മറുപടി .ചെറുക്കൻ രണ്ടും കല്പ്പിച്ചാണ്ഞാനാകെ കുഴങ്ങി .ചെന്ന് fridge തുറന്നുനോക്കി .രാവിലെ പുഴുങ്ങിയ 2 ചിരട്ടപ്പുട്ട് എന്നെനോക്കി ചിരിച്ചുകാണിച്ചു .നോ രക്ഷ .ചെറുക്കൻ പുട്ട് കഴിക്കൂല്ല .അടുത്തായി രണ്ടു മുട്ട .രണ്ടുകുപ്പി സോസ് .മനസ്സിൽ ലഡ്ഡു പൊട്ടി .പുട്ട് വെളിയിലെടുത്തു .അല്പ്പം ചൂടുവെള്ളം തളിച്ച് മിക്സിയിലിട്ടു ഒന്ന് കറക്കി മാറ്റിവെച്ചു .നല്ല soft പുട്ടുപൊടി റെഡി .രണ്ടു സവോള കൊത്തിയരിഞ്ഞു .ഒരു കൊച്ചുകഷണം ഇഞ്ചി പൊടിയായി അറിഞ്ഞു ചേർത്തു രണ്ടു വെളുത്തുള്ളി അറിഞ്ഞു ചേർത്തു .എണ്ണയിലിട്ടു വഴറ്റി അതിലേക്കു അരസ്പൂണ്‍ സോയസോസും ഒരു സ്പൂണ്‍ ടൊമാറ്റോ സോസും ചേർത്ത് അര സ്പൂണ്‍ കുരുമുളക് പൊടിയും ചേർത്ത് ഇറക്കി വെച്ചു .രണ്ടു മുട്ട പുഴുങ്ങി നാല് കഷണമായി മുറിച്ചു .പുട്ട് കുറ്റിയിൽ കുറച്ച് നനച്ച പൊടി ഇട്ടു പിന്നെ 3 കഷണം മുട്ട സൈഡിൽ കുത്തിനിർത്തി .നടുക്ക് കുറച്ചു സവോളക്കൂട്ട് വെച്ചു ബാക്കി പുട്ട്പൊടി കൂടി നിറച്ച് പുഴുങ്ങി എടുത്തു .തനി ചൈനീസ് രുചിയുള്ള മുട്ടപ്പുട്ട് റെഡി .celery ,spring onion ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഞാൻ തകർത്തേനെ പക്ഷെ ഇല്ല എന്തുചെയ്യാൻ .ചൈനീസ് എഗ്ഗ്പുട്ടു കഴിക്കാൻ വാ ഞാൻ വിളിച്ചു .പിള്ളേര് മലവെള്ളപാച്ചില് പോലെ താഴത്ത് .ചെറുക്കൻ ഖുശി .ഞാൻ അതിലും ഖുശി .ചുമ്മാ ഒന്ന് ട്രൈ ചെയൂന്നെ.

Super
ReplyDelete