Popular Posts

Monday, 14 March 2016

റവ ചിക്കൻ പിസ്സ (SEMOLINA PIZZA)

                             റവ  ചിക്കൻ പിസ്സ 


ഇതാണ് എന്റെ ചിക്കൻ റവ പിസ്സ .ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഒരു കഥയുണ്ട് കേട്ടോ .ഒരു കഥയില്ലാത്ത കഥ .കഥയിങ്ങനെ
ഞങ്ങളുടെ കല്യാണം കഴിഞ്ഞ നല്ലപ്രായത്തിൽ എന്റെ ഭർത്താവ്‌ എനിക്കൊരു മിക്സി മേടിച്ച് തന്നു.ഇപ്പോൾ പതിന്നാല് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു .ഞങ്ങൾ രണ്ടുപേരുടെയും തലയിൽ നരകയറി ,പിള്ളേര് വലുതായി ,മിക്സി മാത്രം യൗവ്വനയുക്തമായി
ഇരിക്കണം എന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ ?അതിനും പ്രായമായി .ലോഡ് എടുക്കാൻ മടി .തൊട്ടതിനു തൊട്ടതിനു പിണക്കം .പണിമുടക്ക്‌ മുറുമുറുപ്പ്
രാവിലെ ജോലിക്ക് പോവാനുള്ള തിരക്കിനിടയിൽ മിക്സിക്കു കുഴമ്പിട്ടു തിരുമ്മി കൊടുക്കാനുള്ള സാവകാശം കിട്ടുന്നില്ല .എനിക്ക് പുതിയ മിക്സി വാങ്ങിത്തരാത്തത്തിൽ പ്രതിഷേധിച്ച് രാവിലെ ദോശ ,ഇഡ്ഡലി ,അപ്പം തുടങ്ങിയവർകളെ ഞാൻ ബഹിഷ്കരിച്ചു .പുട്ട്, ഉപ്പുമാവ് ,ഉപ്പുമാവ് ,പുട്ട് .ആണ്ടിലൊരിക്കൽ ഇടിയപ്പം ,സംക്രാന്തിക്ക് ചപ്പാത്തി എന്നിങ്ങനെ എന്റെ മെനു നീണ്ടു .മക്കൾ ഭക്ഷണവും ബഹിഷ്കരിച്ചു .അങ്ങനെയിരിക്കുംബോളാണ് തികച്ചും ആകസ്മികമായി ആ ലക്കത്തിലെ വനിത മാഗസിൻ കണ്ടത് .അതിൽ നാട്ടുരുചി എന്നൊരു പംക്തി ഉണ്ട് .മികച്ച പാചകക്കുറിപ്പിന് ഒരു ബട്ടർഫ്ലൈ മിക്സി ആണ് സമ്മാനം .വെളുപ്പും ചുവപ്പും ഇടകലർന്ന ഒരു പളപളപ്പൻ മിക്സി .എന്റെ അടുക്കളയുടെ അതേ കളർ തീം .ആ ലക്കത്തിൽ റവകൊണ്ടുള്ള വിഭവങ്ങളാണ് ആവശ്യപ്പെട്ടിരുന്നത് .പിന്നെ ഒന്നും നോക്കിയില്ല നേരെ കടയിൽപ്പോയി റവ ,ചീസ് തുടങ്ങിയ അനുസാരികളൊക്കെ വാങ്ങിച്ചോണ്ട് വന്നു .അന്നുരാത്രി തന്നെ റവകൊണ്ട് പിസ്സ ഉണ്ടാക്കി .ഒരു ഫോട്ടോയും എടുത്ത് പിറ്റേന്നത്തെ പോസ്റ്റിൽ വനിതക്ക് അയച്ചുകൊടുത്തു .സാധനം സൂപ്പർ ആയിരുന്നു കേട്ടോ .സംശയം ഉണ്ടെങ്കിൽ ഉണ്ടാക്കി നോക്കിക്കോളു .പിന്നെ ഒരു ഒന്നൊന്നര കാത്തിരിപ്പായിരുന്നു .അവസാനം എന്റെ ആഗ്രഹം പൂവണിഞ്ഞു .എന്റെ പിസ്സ തന്നെ ഏറ്റവുംനല്ല പാചകകുറിപ്പ് ആയിത്തിരഞ്ഞെടുത്തു . എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു .ഞങ്ങൾ സകുടുംബം ആലപ്പുഴ മലയാളമനോരമ ഓഫീസിൽ പോയി എന്റെ പുന്നാരമിക്സി ഏറ്റുവാങ്ങി .വനിതയ്ക്കും ബട്ടർഫ്ലൈ കമ്പനിയ്ക്കും ഒരായിരം നന്ദി .ആ റെസിപി നിങ്ങൾക്കായി പങ്ക് വെക്കുന്നു .


ചിക്കൻ റവ പിസ്സ

റവ -അര കിലോ
പാൽ -250 ml
വെണ്ണ -25g
ഒലിവ് ഓയിൽ -3 ടേബിൾ സ്പൂൺ
യീസ്റ്റ് -അരടീസ്പൂൺ
പഞ്ചസാര -1 ടീസ്പൂൺ
ടോമാറ്റൊസോസ് -4 ടേബിൾ സ്പൂൺ
വെളുത്തുള്ളി -4 അല്ലി
മോസറില്ല ചീസ് -25g or ആവശ്യത്തിന്
തക്കാളി -3
സവോള -3
പച്ചകാപ്സിക്കം -1
ചിക്കൻ വേവിച്ചുു അരിഞ്ഞു എടുത്തത്‌ -അര കപ്പ്‌
ഉപ്പ് ,കുരുമുളക് പൊടി ആവശ്യത്തിന് .

ആദ്യം റവ നന്നായി ചൂടാക്കി പൊടിച്ചെടുക്കുക .അതിലേക്ക് ഇളംചൂട്‌ പാൽ ,ഒലിവ് ഓയിൽ ,വെണ്ണ ,യീസ്റ്റ് (ഒരു ടീസ്പൂൺ പഞ്ചസാര കലക്കിയ വെള്ളത്തിൽ യീസ്റ്റ് കലക്കി 20 മിനിട്ട് പൊങ്ങാൻ വെക്കുക .എന്നിട്ട് ഉപയോഗിക്കുക ),ഉപ്പ് ,എന്നിവ ചേർത്ത് നന്നായി മർദ്ദിച്ച് കുഴക്കുക .ഒന്നര മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക .ടോമാറ്റൊസോസ് വെളുത്തുള്ളി ചേർത്ത് അരക്കുക .തക്കാളിയുടെ ദശ ,സവോള ,കാപ്സിക്കം എന്നിവ നല്ല ചതുരകഷണങ്ങൾ ആയി അരിഞ്ഞു അല്പം വെണ്ണയിൽ നിറം പോകാതെ വഴറ്റി ഒരുനുള്ളു ഉപ്പും ചേർത്ത് മാറ്റിവെക്കുക .ഉപ്പിട്ട് വേവിച്ച ചിക്കൻ ചെറുതായി അരിഞ്ഞു അല്പം വെണ്ണയിൽ വഴറ്റുക അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടി ചേർക്കാം .പൊങ്ങിയ മാവു രണ്ടു ഭാഗങ്ങൾ ആക്കുക .ഓരോ ഉരുളയും ചപ്പാത്തിക്കോൽ കൊണ്ട് 1 cm ഘനത്തിൽ വട്ടത്തിൽ പരത്തുക .പരത്തിയ മാവ് ഓവനിൽ വെച്ചോ എണ്ണപുരട്ടിയ nonstick പാനിൽ വെച്ചോ ചുട്ടെടുക്കുക.microvave ചെയ്യാനാണെങ്കിൽ 5 മിനിറ്റ് മതിയാവും.convection മോഡ് ആയാൽ ഉത്തമം .ഏതായാലും പുറം കരിയാതെ സൂക്ഷിക്കുക .ഇങ്ങനെ പാകപ്പെടുത്തിയ പിസ്സബേസിന്റെ
മുകളിൽ 2 ടേബിൾ സ്പൂൺ ടോമാടോസോസ് പുരട്ടുക.അതിനു മുകളിൽ ചീസ് ചുരണ്ടി ഇടുക .അതിനു മുകളിലായി വഴറ്റിയ പച്ചക്കറികളും ചിക്കെനും വിതറുക എല്ലാത്തിന്റെയും മുകളിലായി ചീസ് വീണ്ടും വിതറുക .വീണ്ടും മൈക്രോവേവിൽ വെച്ച് ചീസ് ഉരുകുന്നത് വരെ ചൂടാക്കുക .അല്ലെങ്കിൽ nonstick പാനിൽ വെച്ച് പകുതി മൂടിവെച്ച് ചീസ് ഉരുകുന്നതുവരെ ചൂടാക്കുക .
Healthy chicken pizza ready .

സ്റ്റെപ് 1 

സ്റ്റെപ്  2 

സ്റ്റെപ് 3 

സ്റ്റെപ് 4 

സ്റ്റെപ് 5 -പിസ്സ ബെയ്സ്ചപ്പാത്തി ചുടുന്നതുപോലെ  ചുട്ട് എടുക്കുക .അല്ലെങ്കിൽ ഓവൻ ഉപയോഗിക്കുക 

സ്റ്റെപ് 6 


സ്റ്റെപ് 7 

സ്റ്റെപ് 7

.വീണ്ടും മൈക്രോവേവിൽ വെച്ച് ചീസ് ഉരുകുന്നത് വരെ ചൂടാക്കുക .അല്ലെങ്കിൽ nonstick പാനിൽ വെച്ച് പകുതി മൂടിവെച്ച് ചീസ് ഉരുകുന്നതുവരെ ചൂടാക്കുക .
സ്റ്റെപ് 8 








No comments:

Post a Comment