ഫ്രൂട്ട് സലാഡ്
ഈ വേനൽകാലത്ത് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സലാഡ് .വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത് .തണുപ്പും മധുരവും ഒരുമിച്ചു ചേരുന്ന ഈ ഡിഷ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ ഇഷ്ടമാവും ഉറപ്പ് .ഫ്രൂട്ട് സലാഡ് പലരും പല തരത്തിൽ ആണ് ഉണ്ടാക്കാറ് .
ചിലർ ഫ്രഷ് ക്രീം ചേർക്കും .ചിലർ ഫ്രൂട്ട്സ് അരിഞ്ഞു നേരെ custard ക്രീം ചേർത്ത് ഇളക്കി എടുക്കും.ഞാൻ ഉണ്ടാക്കുന്ന രീതി ഒന്ന് പരീക്ഷിച്ചു നോക്കു .പഴങ്ങളെല്ലാം ചെറിയ ചതുര കഷണങ്ങൾ ആയി അരിഞ്ഞു എടുക്കണം .
നല്ല പഴുത്ത മാങ്ങ അരിഞ്ഞത് -1 കപ്പ്
മധുരമുള്ള പൈനാപ്പിൾ അരിഞ്ഞത് -1 കപ്പ്
ഈന്തപ്പഴം അരിഞ്ഞത് -അര കപ്പ്
നന്നായി പഴുത്ത ഏത്തപ്പഴം അരിഞ്ഞത് -1 കപ്പ്
അണ്ടി പരിപ്പ് -12
പഞ്ചസാര -ഒരു കപ്പ് + അര കപ്പ്
വെള്ളം -ഒന്നര കപ്പ്
നാരങ്ങ -ഒന്നിന്റെ പകുതി .
പാൽ -1 ലിറ്റർ +അര കപ്പ്
custard powder (vanilla flavour )-കാൽ കപ്പ്
ഒരു കപ്പ് പഞ്ചസാര ഒന്നര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക .
5 മിനിറ്റ് തിളപ്പിച്ചതിനു ശേഷം തീ അണക്കുക .ഈ പഞ്ചസാര
ലായനി നന്നായി തണുത്തതിനു ശേഷം അതിലേക്കു ഒരുമുറി നാരങ്ങാ പിഴിഞ്ഞ നീര് ഒഴിച്ച് ഇളക്കി മാറ്റി വെക്കുക
ഈ പഞ്ചസാര സിറപ്പിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങളും ചെറുതായി നുറുക്കിയ അണ്ടിപരിപ്പും ചേർത്ത് ഇളക്കുക .ഇത് ഫ്രിഡ്ജിൽ തണുക്കാൻ വെക്കുക .ഫ്രീസറിൽ വെക്കേണ്ട .
അര കപ്പ് തണുത്ത പാലിൽ കാൽ കപ്പ് custard powder കട്ടയില്ലാതെ കലക്കുക .
ഒരു ലിറ്റർ പാൽ മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ്
തിളപ്പിക്കുക .അതിലേക്കു കലക്കി വെച്ചിരിക്കുന്ന custard ചേർത്ത് വീണ്ടും തിളപ്പിക്കുക.തുടർച്ചയായി ഇളക്കണം .അതുപോലെ തീ കുറച്ചു വെച്ചുകൊണ്ട് മാത്രമേ custard ചേർത്ത്
പാൽ കുറുക്കാൻ പാടുള്ളൂ .അല്ലെങ്കിൽ കരിഞ്ഞു പിടിക്കാൻ സാധ്യതയുണ്ട് .2 മിനിറ്റ് തിളപ്പിച്ചതിനു ശേഷം തീ അണക്കുക .
custard milk നന്നായി തണുത്തതിനു ശേഷം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കുക.ഫ്രീസറിൽ വെക്കേണ്ട.
ഇവ രണ്ടും നന്നായി തണുത്തതിനു ശേഷം ,ഒരു ഐസ്ക്രീം ബൗളിൽ പകുതി ഭാഗം പഞ്ചസാര ലായനിയിൽ കുതിർത്ത പഴങ്ങൾ നിരത്തുക .കാൽ ഭാഗം തണുത്ത custard cream ഒഴിക്കുക .മുകളിൽ ഒരു ചെറി വെച്ച് അലങ്കരിച്ച് വിളമ്പുക .
No comments:
Post a Comment