Popular Posts

Showing posts with label dessert. Show all posts
Showing posts with label dessert. Show all posts

Wednesday, 6 July 2016

PAVLOVA



പാവ്‌ലോവ

ഇത് തീർത്തും ഒരു വ്യത്യസ്തമായ ഒരു ഡെസ്സേർട് ആണ് .കാഴ്ചയിൽ ക്രീം കേക്ക് പോലെ തോന്നുമെങ്കിലും ഇതു കേക്കല്ല .ഇത് ഒരു ഓസ്‌ട്രേലിയൻ ഡിഷ്‌ ആണ് .മുട്ടയുടെ വെള്ളയും പഞ്ചസാര പൊടിയും കൂടി അടിച്ചു പതപ്പിച്ചു ഐസ് ബെർഗ് പോലെയാക്കിയിട്ടു ബേക്ക് ചെയ്‌തെടുക്കുന്ന ഒരു mouth melting dessert ആണ് .
പിന്നെ തണുത്തതിനു ശേഷം ക്രീം കേക്കിൻറെ ടോപ്പിംഗ് പോലെ ചെയ്തെടുക്കാം .മുകളിൽ ഫ്രഷ് ഫ്രൂട്സ് വെച്ചു അലങ്കരിച്ചു ആണ് സെർവ് ചെയ്യേണ്ടത് .
മുട്ട -6
പഞ്ചസാര പൊടിച്ചത് -ഒന്നേകാൽ കപ്പ്
കോൺ ഫ്ലവർ -2 ടേബിൾ സ്പൂൺ (വടിച്ചള വ് )
വിന്നാഗിരി -1 ടേബിൾ സ്പൂൺ
വാനിലഎസ്സെൻസ് -അര ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
അലങ്കരിക്കുന്നതിന്
അരക്കപ്പ് -ഹെവി ക്രീം
പഞ്ചസാര പോടി -3 ടേബിൾ സ്പൂൺ
മാങ്ങാ അരിഞ്ഞത് ,കിവി അരിഞ്ഞത് ,സ്ട്രോബെറി അല്ലെങ്കിൽ ചെറി
6 മുട്ടയുടെ വെള്ള വേർതിരിച്ചു എടുക്കുക .അതിലേക്കു ഒരു നുള്ളു ഉപ്പ് ചേർത്തു ഒരു ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ചു അടിച്ചു പതപ്പിക്കുക .ഇതിലേക്ക് വാനില എസ്സൻസ് ചേർത്തു ബീറ്റ് ചെയ്യുക തുടർന്നു വിന്നാഗിരി അല്പാല്പം ആയി ചേർത്തു കൊടുക്കുക.നന്നായി പതഞ്ഞു പൊങ്ങിയതിന് ശേഷം പൊടിച്ച പഞ്ചസാര ,കോൺ ഫ്ലവർ എന്നിവ അല്പാല്പം ആയി തൂവി കൊടുത്തുകൊണ്ട് വീണ്ടും ബീറ്റ് ചെയ്യുക .ഒരു സമയത്തു ഒരു ടേബിൾ സ്പൂൺ വീതം ചേർത്തു കൊടുത്താൽ മതി .
ഒരു ബേക്കിങ് ട്രേയെടുക്കുക .അതിൽ ഒരു ബട്ടർ പേപ്പർ വെക്കുക .ബട്ടർ പേപ്പറിൽ ഒരു വട്ടത്തിലെ പാത്രം വെച്ചു വലിയ ഒരു വൃത്തം വരക്കുക .ബട്ടർ പേപ്പർ മറിച്ചു വെക്കുക
ഈ വൃത്തത്തിനുള്ളിലേക്കു പതപ്പിച്ചു വെച്ചിരിക്കുന്ന മുട്ട മിശ്രിതം സൂക്ഷിച്ചു അർദ്ധ ഗോളാകൃതിയിൽ നിരത്തുക .മുകൾ ഭാഗം അല്പം പരന്നിരിക്കട്ടെ .
ഓവൻ 200 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക .തുടർന്നു 180 ഡിഗ്രി ചൂടിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യുക ,മിശ്രിതം ഗ്രില്ലിനോട് ഒരുപാട് അടുത്തു വരാത്ത വിധം പൊക്കം ക്രമീകരിക്കുക .ഒരു കാരണ വശാലും ഓവൻ ഇടക്ക് തുറന്നുനോക്കാതിരിക്കുക .ചൂട് പതുക്കെ പതുക്കെ കുറഞ്ഞു റൂം temperature ആവാൻ അനുവദിക്കുക .
അല്ലെങ്കിൽ പാവ്‌ലോവ താഴ്ന്നു പോവും .ഏറ്റവും നല്ലതു രാത്രി ബേക്ക് ചെയ്തിട്ടു രാത്രി മുഴുവൻ ഓവൻ തുറക്കാതെ വെച്ചിട്ടു പിറ്റേന്നു തുറക്കുന്നതാണ് നല്ലത്
അര കപ്പ് heavy cream നന്നായി അടിച്ചു പതപ്പിക്കുക .ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര പൊടി വിതറി
പതപ്പിച്ചതിനു ശേഷം പാവ്‌ലോവയുടെ മുകളിൽ തേച്ചു പിടിപ്പിക്കുക .അതിൻറെ മുകളിൽ അരിഞ്ഞ പഴങ്ങൾ നിരത്തി അലങ്കരിക്കുക .
ഇലക്ട്രിക് ബീറ്റർ ഇല്ലെങ്കിൽ ഹാൻഡ് മിക്സർ ഉപയോഗിച്ചു വേണമെങ്കിലും ചെയ്യാം
 














NEYYADA (MALABAR SPECIAL)

നെയ്യട
 മലബാര്‍ ഇഫ്താര്‍ സ്പെഷ്യല്‍ നെയ്യട 
ആവിയില്‍  വേവിച്ചെടുക്കുന്ന ഒരു മധുര പലഹാരം.

മൈദ-3 table spoon
പാല്‍ - 1 cup
മുട്ട -3
പഞ്ചസാര -3table spoon
ഏലയ്കാപ്പൊടി -1/4 table spoon
നെയ്
ഉപ്പ്
മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ നേര്‍മ്മയായി കലക്കുക.അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്കുുക.മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്കുുക.അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത്ഒഴിച്ച് നിരത്തുക.മൂ ടിവെച്ച് അല്പ സമയം വേവിക്കുക.ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക.വീണ്ടും മൂ ടിവെച്ച് വേവിക്കുക.ഉറച്ചുകഴിഞ്ഞാല്‍ ഒരുസ്പൂണ്‍ നെയ് നിരത്തുക.അതിനുശേഷം മുകളില്‍ വീണ്ടും മൈദക്കൂട്ട് ഒഴിക്കുക ഉറച്ചതിനുശേഷം മുട്ടക്കൂട്ട് പിന്നെ നെയ് അങ്ങിനെ കൂട്ട് തീരുന്നതുവരെ ഇത് തുടരുക.അവസാനത്തെ മൈദ ലെയര്‍ ഒരുനുള്ള് ഫുഡ്കളര്‍ ചേര്‍ത്ത് നിരപ്പായി ഒഴിക്കുക.മൂ ടിവെച്ച് പത്ത് മിനിട്ട്കൂടി ആവിയില്‍ വേവിക്കുക.ഉറക്കുന്നതിന് മുന്‍പ് നെയ്യില്‍ മൂ പ്പിച്ച അണ്ടിപ്പരിപ്പ് മുകളില്‍ പതിച്ച് വെക്കുക


                                         
 















Monday, 9 May 2016

CARROT TOFFEE




                             CARROT TOFFEE



ക്യാരറ്റ് _ അരകിലോ
തിളപ്പിച്ച് കുറുകിയ പാല്‍ -ഒരു കപ്പ്
പഞ്ചസാര -ഒരു കപ്പ് 
വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍

ക്യാരറ്റ് നന്നായി കഴുകി ആവിയില്‍ വേവിക്കുക.തുടര്‍ന്ന് 
അതിന്റെ തൊലി പൊളിച്ചു കളഞ്ഞതിനുശേഷം ഗ്രേറ്റ് 
ചെയ്തെടുക്കുക.ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ ക്യാരറ്റ് ,പാല്‍
പഞ്ചസാര എന്നിവ ചേർത്ത്  വേവിക്കുക.തിളച്ച്  വറ്റാൻ 
തുടങ്ങുമ്പോള്‍ വാനിലഎസ്സന്‍സും ഒരു വലിയ സ്പൂണ്‍ ഡാല്‍ഡ
അല്ലെങ്കില്‍ നെയ്യോ ചേര്‍ത്ത് നന്നായി വരട്ടി എടുക്കുക.നനഞ്ഞ 
കൈകൊണ്ട് ചെറിയ ക്യാരറ്റിന്റെ രൂപത്തില്‍ ഉരുട്ടി 
എടുക്കുക.ബദാം അരിഞ്ഞത് ഞെട്ടുപോലെ കുത്തി വെക്കുക




.

Friday, 6 May 2016

FRUIT POPSCICLES



                                          FRUIT   POPSCICLES  


   
ണിം ണിം എന്ന് മണി അടിച്ചു കൊണ്ട് വരുന്ന ഐസ് മിട്ടായി ക്കാരന്റെ ഓർമ നമ്മുടെ എല്ലാം മനസ്സിൽ ഉണ്ടാവുമല്ലോ .
അന്ന് വീടുകാർ കാണാതെ പാത്തും പതുങ്ങിയും വാങ്ങി തിന്നു കൂട്ടിയ ഐസ് മിട്ടായിയുടെ രുചി ഇന്നും എന്റെ നാവിൻ 
തുമ്പിലുണ്ട് .സേമിയാ മിട്ടായി ,ഫ്രൂട്ട് കേക്ക് അങ്ങിനെ അങ്ങിനെ എന്തെല്ലാം .അന്നത്തെ തണുത്ത ഫ്രൂട്ട് കേക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു സാധനമാണ് ഫ്രൂട്ട് popscicles . വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് popsciles.
ആകെ വേണ്ടത് പല നിറമുള്ള പഴങ്ങൾ ,ഒരു സ്പൂൺ പഞ്ചസാര ,പിന്നെ ഒരു popscicle mould.
popscicle mould വാങ്ങാൻ കിട്ടും .ഇല്ലെങ്കിൽ ചെറിയ ഗ്ലാസ്സിലോ 
disposible കപ്പിലോ ഒക്കെ ഉണ്ടാക്കാം .പൂർണമായും പഴങ്ങൾ മാത്രം ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഇത് ആരോഗ്യപരമായി 
വളരെ നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ .

മഞ്ഞ നിറത്തിന് മാങ്ങാ ഉപയോഗിക്കാം ,ചുവപ്പ് കിട്ടാൻ strobberry ,പച്ച നിറത്തിന് കിവി ഫ്രൂട്ട് ഉപയോഗിക്കാം ,പിങ്ക് നിറത്തിന് തണ്ണിമത്തൻ ,violet നിറത്തിന് ബ്ലൂ ബെറി ,അങ്ങനെ അങ്ങനെ നിങ്ങളുടെ ഭാവനയെ ചിറക് വിടർത്തുകയേ  വേണ്ടൂ .

എനിക്ക് ഇപ്പോൾ കയ്യിൽ ഉള്ളത് ഏതാനും dried blueberry ,രണ്ടു slice dried kivi ,പിന്നെ മാങ്ങയും തണ്ണിമത്തനും .പഴങ്ങൾ ഉണക്കിയത് ആയതുകൊണ്ട് ചെറുതായി കുതിർതിട്ടു അരചെടുക്കേണ്ടിവന്നു .മാത്രമല്ല ഫ്രഷ്‌ ഫ്രൂട്ട് ഉപയോഗിക്കുമ്പോൾ കിട്ടുന്ന bright കളർ കിട്ടിയിട്ടില്ല .
നിങ്ങൾ ആകെ ചെയ്യേണ്ടത് പഴങ്ങൾ ചെറുതായി നുറുക്കി ഓരോന്നും വെവ്വേറെ ഓരോ സ്പൂൺ പഞ്ചസാര ചേർത്ത് അരച്ചെടുക്കുക .
പിന്നെ popscicle mould എടുത്തു പല നിറങ്ങളിലുള്ള പഴചാറുകൾ ഇടവിട്ട് നിറക്കുക .അധികം വെള്ളം ചേർക്കാതെ വേണം പഴങ്ങൾ അരക്കാൻ .പിന്നെ നടുക്ക് ഒരു popscicle stick ഉറപ്പിച്ചു 
freezer ൽ വെച്ച് തണുപ്പിക്കുക .ഇളക്കി എടുക്കുന്നതിനു മുൻപ് അൽപ നേരം വെളിയിൽ വെക്കുക .
മറ്റ് പാത്രങ്ങളിൽസെറ്റ് ചെയ്യുന്നവർ പത്രത്തിന് മുകളിൽ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് വലിച്ചുകെട്ടി നടുവിൽ ഒരു ദ്വാരമിട്ട് stick ഇറക്കി വെച്ചാൽ മതിയാവും.ഐസ്ക്രീം stick വേണമെങ്കിലും ഉപയോഗിക്കാം .





















                          


Thursday, 5 May 2016

FRUIT SALAD


                                                      ഫ്രൂട്ട് സലാഡ് 

ഈ വേനൽകാലത്ത് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സലാഡ് .വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത് .തണുപ്പും മധുരവും ഒരുമിച്ചു ചേരുന്ന ഈ ഡിഷ്‌ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ ഇഷ്ടമാവും ഉറപ്പ് .ഫ്രൂട്ട് സലാഡ് പലരും പല തരത്തിൽ ആണ് ഉണ്ടാക്കാറ് .
ചിലർ ഫ്രഷ്‌ ക്രീം ചേർക്കും .ചിലർ ഫ്രൂട്ട്സ് അരിഞ്ഞു നേരെ custard ക്രീം ചേർത്ത് ഇളക്കി എടുക്കും.ഞാൻ ഉണ്ടാക്കുന്ന രീതി ഒന്ന് പരീക്ഷിച്ചു നോക്കു .പഴങ്ങളെല്ലാം ചെറിയ ചതുര കഷണങ്ങൾ ആയി അരിഞ്ഞു എടുക്കണം .

നല്ല പഴുത്ത മാങ്ങ അരിഞ്ഞത് -1 കപ്പ്‌ 
മധുരമുള്ള പൈനാപ്പിൾ അരിഞ്ഞത്  -1 കപ്പ്‌ 
ഈന്തപ്പഴം അരിഞ്ഞത് -അര കപ്പ്‌ 
നന്നായി പഴുത്ത ഏത്തപ്പഴം അരിഞ്ഞത് -1 കപ്പ്‌ 
അണ്ടി പരിപ്പ് -12 
പഞ്ചസാര -ഒരു കപ്പ്‌ + അര കപ്പ്‌ 
വെള്ളം -ഒന്നര കപ്പ്‌ 
നാരങ്ങ -ഒന്നിന്റെ പകുതി .
പാൽ -1 ലിറ്റർ +അര കപ്പ്‌ 
custard powder (vanilla  flavour )-കാൽ കപ്പ്‌ 

ഒരു കപ്പ്‌ പഞ്ചസാര ഒന്നര കപ്പ്‌ വെള്ളം ചേർത്ത് തിളപ്പിക്കുക .
5 മിനിറ്റ് തിളപ്പിച്ചതിനു ശേഷം തീ അണക്കുക .ഈ പഞ്ചസാര 
ലായനി നന്നായി തണുത്തതിനു ശേഷം അതിലേക്കു ഒരുമുറി നാരങ്ങാ പിഴിഞ്ഞ നീര് ഒഴിച്ച് ഇളക്കി മാറ്റി വെക്കുക 
ഈ പഞ്ചസാര സിറപ്പിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങളും ചെറുതായി നുറുക്കിയ അണ്ടിപരിപ്പും ചേർത്ത്  ഇളക്കുക .ഇത് ഫ്രിഡ്ജിൽ തണുക്കാൻ വെക്കുക .ഫ്രീസറിൽ വെക്കേണ്ട .

അര കപ്പ്‌ തണുത്ത പാലിൽ കാൽ കപ്പ്‌ custard powder കട്ടയില്ലാതെ കലക്കുക .
ഒരു ലിറ്റർ പാൽ മുക്കാൽ കപ്പ്‌ പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് 
തിളപ്പിക്കുക .അതിലേക്കു കലക്കി വെച്ചിരിക്കുന്ന custard ചേർത്ത് വീണ്ടും തിളപ്പിക്കുക.തുടർച്ചയായി ഇളക്കണം .അതുപോലെ തീ കുറച്ചു വെച്ചുകൊണ്ട് മാത്രമേ custard ചേർത്ത് 
പാൽ കുറുക്കാൻ പാടുള്ളൂ .അല്ലെങ്കിൽ കരിഞ്ഞു പിടിക്കാൻ സാധ്യതയുണ്ട് .2 മിനിറ്റ് തിളപ്പിച്ചതിനു ശേഷം തീ അണക്കുക .
custard milk നന്നായി തണുത്തതിനു ശേഷം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കുക.ഫ്രീസറിൽ വെക്കേണ്ട.

ഇവ രണ്ടും നന്നായി തണുത്തതിനു ശേഷം ,ഒരു ഐസ്ക്രീം ബൗളിൽ പകുതി ഭാഗം പഞ്ചസാര ലായനിയിൽ കുതിർത്ത പഴങ്ങൾ നിരത്തുക .കാൽ ഭാഗം തണുത്ത custard cream ഒഴിക്കുക .മുകളിൽ ഒരു ചെറി വെച്ച് അലങ്കരിച്ച് വിളമ്പുക .




Wednesday, 4 May 2016

GRAPES ICE CREAM DELIGHT

GRAPES ICE CREAM DELIGHT
കറുത്തകുരുവുള്ള മുന്തിരി -1 / 2 kg
പഞ്ചസാര -1 കപ്പ്‌
വെള്ളം -3 കപ്പ്‌
സ്ട്രോബെറി ഐസ്ക്രീം -ആവശ്യത്തിന്
മുന്തിരി സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക .ഒരു പാത്രത്തിൽ മുന്തിരിയും അളവ് വെള്ളവും ചേർത്ത് തിളപ്പിക്കുക .നന്നായി തിളച്ചു മുന്തിരി നന്നായി വെന്തു കഴിയുമ്പോൾ തവികൊണ്ട് മെല്ലെ ഉടക്കുക .മുന്തിരിയുടെ തൊലി തവി കൊണ്ട് ഞെരടി ചേർക്കുക.മുന്തിരിയുടെ മാംസളമായ ഭാചേർത്ത്ഗം അധികം ഉടഞ്ഞു ചേരാതിരിക്കാൻ ശ്രദ്ധിക്കുക .നല്ല നിറമുള്ള ലായനി അരിച്ച് എടുക്കുക .ഈ ലായനിയിലേക്ക് അളവ് പഞ്ചസാര വീണ്ടും തിളപ്പിച്ച്‌ ലായനി തടിക്കാൻ തുടങ്ങുമ്പോൾ തീ അണക്കുക .ഈ മുന്തിരി സിറപ്പ് ചൂടാറികഴിയുമ്പോൾ കുപ്പിയിലാക്കി ഫ്രിഡ്ജ്‌ൽ വെക്കുക .ആവശ്യമുള്ള സമയത്ത് ഒരു വലിയ ഗ്ലാസിൽ പകുതി മുന്തിരി സിറപ്പും ബാക്കി തണുത്ത വെള്ളവും ഐസ് പൊടിച്ചതും ചേർത്ത് ഇളക്കുക അവസാനമായി മുകളിൽ ഒരു സ്കൂപ്പ് strobbery ഐസ്ക്രീം കൂടി വെച്ച് അരിഞ്ഞ ബദാം പരിപ്പുകൊണ്ട് അലങ്കരിക്കുക .കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ് ഇത് . 




Sunday, 6 March 2016

GRAPES VANILLA PUDDING

                  

             GRAPES VANILLA PUDDING




        


ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ വേണ്ടി കുരുവുള്ള കറുത്ത മുന്തിരിയാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ ,മുന്തിരി നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം .പലരും ഉപ്പിട്ട് കഴുകാറുണ്ട് .മുന്തിരിയിലെ വിഷാംശം  പോവാൻ ഇത് പോര .മുന്തിരി ആദ്യം കുലയിൽ നിന്ന് അടർത്തി വെള്ളം ഒഴിച്ച് കഴുകണം പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞു രണ്ടു തുള്ളി liquid soap ചേർത്ത് നന്നായി പതപ്പിച്ചു കഴുകുക .പിന്നീട് പല തവണ വെള്ളം ഒഴിച്ച് സോപ്പ് മയം പൂർണമായും കളയുക.ഇങ്ങനെ കഴുകി എടുത്ത മുന്തിരി പൂർണമായും സുരക്ഷിതമാണ്‌ .


കറുത്തമുന്തിരി -അര കിലോ 
വെള്ളം -അര ലിറ്റർ 
പഞ്ചസാര -ഒന്നര കപ്പ്‌ 
കോൺ ഫ്ലൗർ -2 ടേബിൾ സ്പൂൺ 
ജെലാറ്റിൻ -10g 
  • ജെലാറ്റിൻ  അല്പം വെള്ളം ചേർത്ത് കുതിര്ക്കുക.അതിലേക്ക് അര  കപ്പ്‌ ചൂട് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക.തുടർന്ന് ഈപാത്രം തിളയ്ക്കുന്ന വെള്ളത്തിലേക്ക്‌ ഇറക്കിവെച്ചു സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. ജെലാറ്റിൻ നന്നായി ലയിക്കുന്നത് വരെ ചൂടാക്കുക .


  • മുന്തിരി  വെള്ളം ചേർത്ത് വേവിക്കുക.നന്നായി വെന്തു കഴിയുമ്പോൾ തവിഉടക്കുക .മുന്തിരിയുടെ തൊലി അരഞ്ഞു ചേരുമ്പോൾ ആണ് നല്ല നിറം ലഭിക്കുന്നത് .ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു എടുത്തതിനു ശേഷം അളവ് പഞ്ചസാര ചേർത്ത് വീണ്ടും തിളപ്പിക്കുക .5 മിനിറ്റ് തിളച്ചു കഴിഞ്ഞാൽ കോൺഫ്ലൗർ അല്പം തണുത്ത വെള്ളത്തിൽ കലക്കി ഒഴിക്കുക.ഒന്നുകൂടി തിളച്ചു കഴിഞ്ഞാൽ പകുതി ജെലാറ്റിൻ ലായനി ഒഴിക്കാം.വീണ്ടും തിളപ്പിക്കുക.മുന്തിരി സിറപ്പ് എണ്ണപോലെ തടിച്ചുകഴിയുമ്പോൾ തീ അണക്കുക .
പാൽ -അരലിറ്റർ
പഞ്ചസാര -അര കപ്പ്‌ (മധുരം ആവശ്യാനുസരണം ചേർക്കാം )
കോൺ ഫ്ലൗർ -3 ടേബിൾ സ്പൂൺ 
വാനില എസ്സെൻസ് -കാൽ ടീസ്പൂൺ
  • പാൽ  പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക .അതിലേക്കു അല്പം തണുത്തവെള്ളത്തിൽ  കലക്കിയ കോൺ ഫ്ലൗർ ചേർത്ത് നന്നായി ഇളക്കുക.തുടർന്ന് വാനില എസ്സെൻസ് ചേര്ക്കാം.അവസാനം ബാക്കി ജെലാറ്റിൻ ലായനി കൂടി ചേർത്ത് ഒന്നുകൂടി തിളപ്പിച്ച്‌ ഇറക്കാം .
  • ഒരു പുഡ്ഡിംഗ് മോൾഡിൽ ആദ്യം പകുതി മുന്തിരി സിറപ്പ് ഒഴിക്കുക .ഫ്രിഡ്ജിൽ വെച്ച് അര മണിക്കൂർ തണുപ്പിക്കുക .പകുതി സെറ്റ് ആയാൽ അതിനു മുകളിൽ പാൽ ,വാനില മിശ്രിതം ഒഴിക്കുക വീണ്ടും തണുപ്പിക്കുക.ഫ്രീസറിൽ വെക്കേണ്ട കാര്യം ഇല്ല .ആദ്യ layerപെട്ടെന്ന് ഉറച്ചു കിട്ടാൻ വേണ്ടി വെണമെങ്കിൽ 5 മിനിറ്റ് ഫ്രീസറിൽ വെക്കാം..നാല് മണിക്കൂർ എങ്കിലും പുഡ്ഡിംഗ് തണുക്കാൻ അനുവദിക്കുക..



  •  പുഡ്ഡിംഗ് പാത്രത്തിന്റെ മുകളിൽ ഒരു പ്ലേറ്റ് വെക്കുക.എന്നിട്ട് pudding അതിലേക്കു കമഴ്ത്തുക .പെട്ടെന്ന് പാത്രത്തിൽ നിന്ന് ഇളകി കിട്ടണമെങ്കിൽ pudding bowl അൽപ നേരം ചൂട് വെള്ളത്തിലേക്ക്‌ ഇറക്കി വെച്ചാൽ മതി .അതിലും നല്ലത് അഞ്ചു മിനിറ്റ്ഫ്രിഡ്ജിൽ  നിന്ന് വെളിയിൽ  എടുത്തു വെക്കുന്നതാണ് .
BEAUTIFUL DOUBLE LAYER PUDDING IS READY TO SERVE


        

Friday, 4 March 2016

MEAT BOX( ഇറച്ചിപ്പെട്ടി)

                                          

                                        ഇറച്ചിപ്പെട്ടി

           പെട്ടി പെട്ടി
           ശിങ്കാരി  പെട്ടി 
           പെട്ടി തുറന്നപ്പോ ............
           തങ്കപ്പൻ പൊട്ടി .
           അല്ല ഞെട്ടി .  ഞെട്ടും ആരും ഞെട്ടും .ഞാൻ പോലും ഞെട്ടി .പിന്നെ തുടർകമ്പനങ്ങൾ .
ഭർത്താവു ഞെട്ടി, മക്കൾ ,കൂട്ടുകാർ അങ്ങനെ അങ്ങനെ ....എന്റെ ഇറച്ചിപെട്ടികഴിച്ചവരെല്ലാം 
ആദ്യം ഞെട്ടി പിന്നെ ഷേക്ക്‌ ഹാൻഡ്‌ തന്നു .അത്ര സ്വാദ് .ഇത് എന്റെ കണ്ടുപിടുത്തം ഒന്നും അല്ല
ഇത് മലബാർ കാരുടെ സ്വന്തം വിഭവം .പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന, ഇഫ്താർ വിരുന്നു മേശകളിലെ താരം  ഇറച്ചി പെട്ടി .കഴിച്ചു നോക്കണമെന്ന് എത്ര നാളായി ആഗ്രഹിക്കുന്നു .സ്വയം ഉണ്ടാക്കുക തന്നെ ശരണം .അങ്ങനെ ഉണ്ടാക്കി .ഒന്നല്ല ഒരേ കൂട്ടുകൊണ്ട് രണ്ടു വിഭവങ്ങൾ .ഇറച്ചിപെട്ടിയും ഇറച്ചിപ്പത്തിരിയും .ആദ്യം ഇറച്ചിപെട്ടി പറഞ്ഞുതരാം .

 മുട്ട -1 
 മൈദ -1 cup 
സവോള കൊത്തിയരിഞ്ഞത്‌ -2 
പച്ചമുളക് -1 
ഇഞ്ചി അരിഞ്ഞത് -1 tsp 
വെളുത്തുള്ളി അരിഞ്ഞത്‌ -1 tsp 
മല്ലിയില അരിഞ്ഞത് -2 tablespoon 
തക്കാളി അരിഞ്ഞത്‌ -1 
മുളകുപൊടി -1 1/2 tsp 
മല്ലിപ്പൊടി -2 tsp 
ഗരം മസാലപ്പൊടി -1 tsp 
കുരുമുളക് പൊടി -1/2 tsp 
ഉപ്പിട്ട് വേവിച്ച  ഇറച്ചി കൊത്തി പൊടിച്ചത് -1 കപ്പ്‌ 


ഒരു ചീനചട്ടിയിൽ ആദ്യം 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് വഴറ്റുക.ചെറുതായി മൂക്കാൻ തുടങ്ങുമ്പോൾ സവോള അരിഞ്ഞത് ചേർത്ത് വഴറ്റുക.സവോള ഇളം brown നിറം ആകുമ്പോൾ തക്കാളി ചേർക്കാം .തക്കാളി വഴന്നു കഴിയുമ്പോൾ പൊടികൾ എല്ലാം ചേർത്ത് വഴറ്റുക .പൊടികൾ നന്നായി മൂത്തുകഴിയുമ്പോൾ വേവിച്ച് പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചി ,ഉപ്പ് ,1 tbsp മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വാങ്ങി വെക്കുക.
അടുത്തതായി ഒരു കപ്പ്‌ മൈദ ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കുക .ഒരു nonstick pan അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ തൂത് ഓരോ ചെറിയ തവി മാവ് വീതം കോരി ഒഴിച്ച് നേർമയായി പരത്തി ചുട്ടെടുക്കുക.ജലാംശം വറ്റിയാൽ ഉടൻ എടുക്കുക .ദോശ മറിച്ചിട്ട് വേവിക്കേണ്ട.ഇപ്രകാരം ചുട്ടെടുത്ത ദോശയുടെ മുകളിൽ ഓരോസ്പൂൺ ഇറചിക്കൂട്ടു വെക്കുക. നാലുവശത്തുനിന്നും ഉള്ളിലേക്ക് മടക്കുക.മുട്ട ഒരുനുള്ളു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി അടിക്കുക .അതിലേക്കു 1 tbsp മല്ലിയില ചേർക്കുക.ഓരോ ഇറച്ചി പെട്ടിയും മുട്ടക്കൂട്ടിൽ നന്നായി മുക്കി ,ഒരു nonstick പാനിൽ അരകപ്പ്‌ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ നിരത്തിവെച്ചു വറുത്തെടുക്കുക.shallow fry ചെയ്‌താൽ മതി.ഒരുവശം മൂക്കുമ്പോൾ മറിച്ചിടുക .എല്ലാ ഇറച്ചിപെട്ടിയുംഇത്തരത്തിൽ പാകം ചെയ്തെടുക്കുക .ഈ അളവ് കൊണ്ട് ഏകദേശം 15 
ഇറച്ചിപെട്ടി ഉണ്ടാക്കാം.


                                       


                                                           Ingradients 

                                              

                                                                  step 1 

                                                               സ്റ്റെപ് 2
                                                             സ്റ്റെപ് 3
                                                           സ്റ്റെപ് 4
                                                          സ്റ്റെപ് 5
                                                            സ്റ്റെപ് 6

സ്റ്റെപ് 7 
                                           
                                                                സ്റ്റെപ് 8
                                                              സ്റ്റെപ് 9

                                                           സ്റ്റെപ് 10
                                                            സ്റ്റെപ് 11
                                                              സ്റ്റെപ് 12
                                                           സ്റ്റെപ് 13
                                                           സ്റ്റെപ് 14
                                                           സ്റ്റെപ് 15
                                                              സ്റ്റെപ് 16