കലത്തപ്പം
പച്ചരി -ഒന്നര കപ്പ്
തേങ്ങ പീര -അര കപ്പ്
ചോറ് -കാൽ കപ്പ്
ശർക്കര -കാൽ കിലോ (മധുരം കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചേർക്കാം
ബേക്കിംഗ് powder -അര ടീസ്പൂൺ
ചെറിയ ഉള്ളി -20 (അരിഞ്ഞു എടുക്കുക )
തേങ്ങ കൊത്ത് -കാൽ കപ്പ്
ഏലക്ക -4
നെയ്യ് -2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
പച്ചരി നികക്കെ വെള്ളമൊഴിച്ച് നാലുമണിക്കൂർ എങ്കിലും കുതിർക്കുക .
ശർക്കര ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പാനി ആക്കുക .പാനി അരിച്ചു എടുക്കുക .പച്ചരി കുതിർത്തത് തേങ്ങ പീര ,ചോറ് ഒരുനുള്ളു ഉപ്പ് ,baking powder,ഏലക്ക എന്നിവ ശർക്കര പാനി ഒഴിച്ച് നന്നായി അരക്കുക .ദോശമാവിൻറെ അയവിൽ കലക്കി എടുക്കുക .
ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ചു ചൂടാകുമ്പോൾ ഒരുസ്പൂൺ നെയ്യും ഒരു സ്പൂൺ എണ്ണയും കൂടി ഒഴിച്ച് ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചു എടുക്കുക .
ഒരു പാൻ അടുപ്പത്ത് വെച്ച് അരച്ചുവെച്ചിരിക്കുന്ന മാവ് അതിലോഴിച്ചു തുടർച്ചയായി ഇളക്കി ചൂടാക്കുക .മാവ് അടിക്ക് പിടിക്കാതെ ശ്രദ്ധിക്കുക .
മാവ് നന്നായി ചൂടായി ചെറുതായി കുറുകാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്നതിൽ പകുതി ഉള്ളിയും തേങ്ങാകൊത്തും മാവിലേക്ക് ചേർത്ത് ഇളക്കുക .തീ അണക്കുക .
മറ്റൊരു കുഴിവുള്ള നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച് വെള്ളം വറ്റുമ്പോൾ അതിലേക്കു ബാക്കി നെയ്യും എണ്ണയും ഒഴിക്കുക .എണ്ണ ചൂടാവാൻ തുടങ്ങുമ്പോൾ ചൂടാക്കിയ മാവ് അതിലേക്കു ഒഴിക്കുക .
കൂടിയ തീയിൽ രണ്ടു മൂന്നു മിനിറ്റ് മൂടിവെച്ചു വേവിക്കുക തുടർന്ന് വളരെ കുറഞ്ഞ തീയില മുപ്പതു മിനിറ്റ് മൂടി വെച്ച് വേവിക്കുക .
വേവിക്കാനുള്ള പാത്രം ചൂടായ ദോശക്കല്ലിൻ മുകളിൽ വെച്ച് അടിയിൽ
ചെറിയ തീ കൊടുത്തുകൊണ്ട് 35 അല്ലെങ്ങിൽ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുന്നതാണ് നല്ലത് .അപ്പം വെന്തോ എന്നറിയാൻ ഒരു ചെറിയ ഈർക്കിൽ കുത്തിഇറക്കി നോക്കുക .ഈർക്കിലിൽ അപ്പം പറ്റി പിടിച്ചിട്ടില്ല എങ്കിൽ കലത്തപ്പം പാകമായി എന്ന് മനസിലാക്കാം .
No comments:
Post a Comment