ഉണക്ക കപ്പ പുഴുക്ക്
നമ്മുടെ നാടിൻറെ പഴയ രുചികളിലൊന്ന് .നല്ല പച്ച വെളിച്ചെണ്ണയും ഫ്രഷ് കറിവേപ്പിലയും ചേർത്ത് ഇറക്കിയ ചൂട് കപ്പ പുഴുക്കും നാടൻ മട്ടയരി ഇട്ടു വേവിച്ച കഞ്ഞിയും കൂട്ടി, പുറത്ത് പെയ്യുന്ന മഴയും നോക്കിയിരുന്നു കഴിക്കണം .പപ്പടം ചുട്ടത് കൂടി ഉണ്ടെങ്കിൽ ഭേഷ് ആയി .ഒന്ന് അര കൈ നോക്കരുതോ ?
ഉണക്ക കപ്പ -1/ 2 kg
വൻപയർ -അര കപ്പ്
തേങ്ങ -ഒരു മുറി
ചുവന്നുള്ളി -5
പച്ചമുളക് -4
ചെറിയ ജീരകം -അര ടീസ്പൂൺ
വെളുത്തുള്ളി-3
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ഉണക്ക കപ്പ നികക്കെ വെള്ളമൊഴിച്ച് രാത്രി മുഴുവൻ കുതിരാനിടുക .
വൻപയർ വെള്ളമൊഴിച്ച് മൂന്നു മണിക്കൂർ കുതിർക്കുക .
പിറ്റേന്ന് കപ്പ മൃദുവായി കഴിഞ്ഞു ചെറുതായി മുറിക്കുക .
തേങ്ങ വെളുത്തുള്ളി ,പച്ചമുളക് ,ജീരകം,ചുവന്നുള്ളി ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചെറുതായി ചതച്ചു എടുക്കുക.
ഒരു പ്രഷർ കുക്കറിൽ കപ്പ കഷണങ്ങൾ ഇട്ടു നികക്കെ വെള്ളമൊഴിച്ച് ഉപ്പും ഒരുനുള്ളു മഞ്ഞള്പ്പൊടിയും ചേർത്ത് രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ വേവിക്കുക .
പ്രഷർ കുക്കർ തുറന്നു വൻപയറും കൂടി ചേർത്ത് ഒന്നുകൂടി വേവിക്കുക .
ഒരു വിസിൽ കൂടി വന്നാൽ മതിയാവും .ശേഷം കുക്കർ തുറന്ന് ചതച്ച തേങ്ങാ കൂടി ചേർത്ത് അരപ്പിൻറെ പച്ചമണം മാറുന്നതുവരെ ഒന്നുകൂടി വേവിക്കുക.അവസാനം കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത്
പുഴുക്ക് അടുപ്പിൽ നിന്ന് ഇറക്കുക .
No comments:
Post a Comment