Popular Posts

Showing posts with label healthy snack. Show all posts
Showing posts with label healthy snack. Show all posts

Wednesday, 6 July 2016

NEYYADA (MALABAR SPECIAL)

നെയ്യട
 മലബാര്‍ ഇഫ്താര്‍ സ്പെഷ്യല്‍ നെയ്യട 
ആവിയില്‍  വേവിച്ചെടുക്കുന്ന ഒരു മധുര പലഹാരം.

മൈദ-3 table spoon
പാല്‍ - 1 cup
മുട്ട -3
പഞ്ചസാര -3table spoon
ഏലയ്കാപ്പൊടി -1/4 table spoon
നെയ്
ഉപ്പ്
മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ നേര്‍മ്മയായി കലക്കുക.അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്കുുക.മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്കുുക.അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത്ഒഴിച്ച് നിരത്തുക.മൂ ടിവെച്ച് അല്പ സമയം വേവിക്കുക.ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക.വീണ്ടും മൂ ടിവെച്ച് വേവിക്കുക.ഉറച്ചുകഴിഞ്ഞാല്‍ ഒരുസ്പൂണ്‍ നെയ് നിരത്തുക.അതിനുശേഷം മുകളില്‍ വീണ്ടും മൈദക്കൂട്ട് ഒഴിക്കുക ഉറച്ചതിനുശേഷം മുട്ടക്കൂട്ട് പിന്നെ നെയ് അങ്ങിനെ കൂട്ട് തീരുന്നതുവരെ ഇത് തുടരുക.അവസാനത്തെ മൈദ ലെയര്‍ ഒരുനുള്ള് ഫുഡ്കളര്‍ ചേര്‍ത്ത് നിരപ്പായി ഒഴിക്കുക.മൂ ടിവെച്ച് പത്ത് മിനിട്ട്കൂടി ആവിയില്‍ വേവിക്കുക.ഉറക്കുന്നതിന് മുന്‍പ് നെയ്യില്‍ മൂ പ്പിച്ച അണ്ടിപ്പരിപ്പ് മുകളില്‍ പതിച്ച് വെക്കുക


                                         
 















Tuesday, 17 May 2016

KALATHAPPAM



                           കലത്തപ്പം 

പച്ചരി -ഒന്നര കപ്പ്‌
തേങ്ങ പീര  -അര കപ്പ്‌
ചോറ് -കാൽ കപ്പ്‌
ശർക്കര -കാൽ കിലോ (മധുരം കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചേർക്കാം
ബേക്കിംഗ് powder -അര ടീസ്പൂൺ
ചെറിയ ഉള്ളി -20 (അരിഞ്ഞു എടുക്കുക )
തേങ്ങ കൊത്ത് -കാൽ കപ്പ്‌
ഏലക്ക -4
നെയ്യ് -2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -കാൽ കപ്പ്‌

പാകം ചെയ്യുന്ന വിധം

പച്ചരി നികക്കെ വെള്ളമൊഴിച്ച് നാലുമണിക്കൂർ എങ്കിലും കുതിർക്കുക .
ശർക്കര ഒന്നര കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ പാനി ആക്കുക .പാനി അരിച്ചു എടുക്കുക .പച്ചരി കുതിർത്തത് തേങ്ങ പീര ,ചോറ് ഒരുനുള്ളു ഉപ്പ് ,baking powder,ഏലക്ക എന്നിവ ശർക്കര പാനി ഒഴിച്ച് നന്നായി അരക്കുക .ദോശമാവിൻറെ അയവിൽ കലക്കി എടുക്കുക .
ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ചു ചൂടാകുമ്പോൾ ഒരുസ്പൂൺ നെയ്യും ഒരു സ്പൂൺ എണ്ണയും കൂടി ഒഴിച്ച് ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചു എടുക്കുക .

ഒരു പാൻ അടുപ്പത്ത് വെച്ച് അരച്ചുവെച്ചിരിക്കുന്ന മാവ് അതിലോഴിച്ചു തുടർച്ചയായി ഇളക്കി ചൂടാക്കുക .മാവ് അടിക്ക് പിടിക്കാതെ ശ്രദ്ധിക്കുക .
മാവ് നന്നായി ചൂടായി ചെറുതായി കുറുകാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്നതിൽ പകുതി ഉള്ളിയും തേങ്ങാകൊത്തും മാവിലേക്ക്‌ ചേർത്ത് ഇളക്കുക .തീ അണക്കുക .

മറ്റൊരു  കുഴിവുള്ള നോൺസ്റ്റിക്  പാൻ അടുപ്പത്ത് വെച്ച് വെള്ളം വറ്റുമ്പോൾ അതിലേക്കു ബാക്കി നെയ്യും എണ്ണയും ഒഴിക്കുക .എണ്ണ ചൂടാവാൻ തുടങ്ങുമ്പോൾ ചൂടാക്കിയ മാവ് അതിലേക്കു ഒഴിക്കുക .

കൂടിയ തീയിൽ രണ്ടു മൂന്നു മിനിറ്റ് മൂടിവെച്ചു വേവിക്കുക തുടർന്ന് വളരെ കുറഞ്ഞ തീയില മുപ്പതു മിനിറ്റ് മൂടി വെച്ച് വേവിക്കുക .

വേവിക്കാനുള്ള പാത്രം ചൂടായ ദോശക്കല്ലിൻ മുകളിൽ വെച്ച് അടിയിൽ
ചെറിയ തീ കൊടുത്തുകൊണ്ട് 35 അല്ലെങ്ങിൽ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുന്നതാണ് നല്ലത് .അപ്പം വെന്തോ എന്നറിയാൻ ഒരു ചെറിയ ഈർക്കിൽ കുത്തിഇറക്കി നോക്കുക .ഈർക്കിലിൽ അപ്പം പറ്റി പിടിച്ചിട്ടില്ല എങ്കിൽ കലത്തപ്പം പാകമായി എന്ന് മനസിലാക്കാം .