Popular Posts

Monday, 13 June 2016

GOBI 65 and CABBAGE RICE

     

                                കോളിഫ്ലവർ 65 & കാബേജ് റൈസ്

കോളിഫ്ലവർ 65

   കോളിഫ്ലവർ  വലിയ കഷണങ്ങൾ -1 കപ്പ്‌
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
പിരിയൻ മുളക് പൊടി -2 ടീസ്പൂൺ
മൈദ - 1 ടീസ്പൂൺ
കോൺഫ്ലവർ - 4 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ -വറുക്കാൻ ആവശ്യത്തിന്
ഉപ്പ്


ഒരുപാത്രത്തിൽ ഉപ്പു ചേർത്ത് വെള്ളം തിളപ്പിക്കുക .കോളിഫ്ലവർ കഷണങ്ങൾ തിളച്ച വെള്ളത്തിലേക്ക്‌ ഇട്ടു 3  മിനിറ്റ് വേവിച്ചു കോരി വെള്ളം ഊറ്റി കളയുക .

മറ്റൊരു പാത്രത്തിൽ അളവ് മൈദ ,കോൺഫ്ലവർ ,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,
മുളക് പൊടി ,ഉപ്പ് എന്നിവ വെള്ളം ചേർത്ത് പേസ്റ്റ് ആക്കുക .ഇതിലേക്ക് വാട്ടി വെച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക .
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മാവിൽ മുക്കിയ കോളിഫ്ലവർ വറുത്തു കോരുക .അൽപസമയം കഴിഞ്ഞു വറുത്തു വെച്ച കോളിഫ്ലവർ ഒന്നുകൂടി കരുമുരുപ്പായി വറുത്തു കോരുക .രണ്ടാമത്തെ പ്രാവശ്യം വറുക്കുന്ന കൂട്ടത്തിൽ കുറച്ചു പച്ചമുളകും കറിവേപ്പിലയും കൂടി ഇട്ടു വറുത്തു കോരുക .

                                    കാബേജ് റൈസ്

കാബേജ്  അരിഞ്ഞത് - 1 കപ്പ്‌
മുട്ട -2
സെലറി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
സോയാബീൻ സോസ് -1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
ഉപ്പ്
ബിരിയാണി അരി ഉപ്പിട്ട് വേവിച്ചത്  -2 കപ്പ്‌
സൺഫ്ലവർ ഓയിൽ -3 ടേബിൾ സ്പൂൺ

ഒരു ചുവട് കട്ടിയുള്ള പരന്ന പാത്രത്തിൽ 1 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിക്കുക .
അതിലേക്ക് 2 മുട്ട പൊട്ടിച്ചു ഒഴിച്ച് ചിക്കി പൊരിക്കുക .അതിലേക്കു തന്നെ ബാക്കി ഓയിൽ കൂടി ഒഴിക്കുക . ,സെലറി അരിഞ്ഞത് ഇട്ടു വഴറ്റുക .തുടർന്ന് കാബേജ് അരിഞ്ഞത് ഇട്ടു ചെറുതായി വഴറ്റുക അതിലേക്ക് സോയാസോസും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർത്ത് പൊടിയാതെ ഇളക്കി യോജിപ്പിച്ച ശേഷം 2 മിനിറ്റ് മൂടി വെച്ച് വേവിക്കുക.

ചൂടോടു കൂടി കഴിക്കുക

No comments:

Post a Comment