Popular Posts

Monday, 13 June 2016

GULAB JAMUN



             #AA RAMADAN STAR OF THE MONTH.  LEVEL 2

                                 ഗുലാബ് ജാം

പാൽ പൊടി -1 കപ്പ്‌
പാൽ -അര കപ്പ്‌
വെണ്ണ -50 g 
മൈദ -അര കപ്പ്‌
സൺഫ്ലവർ ഓയിൽ -അര കപ്പ്‌
നെയ്യ് -1 ടേബിൾ സ്പൂൺ
പഞ്ചസാര -2 കപ്പ്‌
വെള്ളം -1 കപ്പ്‌
പനിനീർ -കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ - ഒരു നുള്ള്
                          തയ്യാറാക്കുന്ന വിധം

പാൽപൊടി,ബേക്കിംഗ് പൗടെർ,മൈദ  എന്നിവ  വെണ്ണയുമായി നന്നായി തിരുമ്മി യോജിപ്പിക്കുക .ഇതിലേക്ക് അല്പാല്പം പാൽ ചേർത്ത് നല്ല മയത്തിൽ കുഴക്കുക .ചപ്പാത്തി മാവിനെക്കാൾ അയവുള്ള പാകത്തിൽ കുഴക്കുക .ഈ മാവു ചെറിയ നാരങ്ങാ വലിപ്പത്തിലെ ഉരുളകളാക്കി വെക്കുക

ഒരു പാനിൽ പഞ്ചസാര അളവ് വെള്ളം ചേർത്ത് തിളപ്പിച്ച്‌ പാനി ആക്കുക .ഇതിലേക്ക് കാൽ ടീസ്പൂൺ പനിനീർ ഒഴിക്കുക .പനിനീര് ഇല്ലെങ്കിൽ രണ്ടു ഏലക്ക പൊട്ടിച്ചു ഇട്ടാലും മതി

മറ്റൊരു കുഴിവുള്ള ചീനച്ചട്ടി അടുപ്പത്ത് വെച്ച് നെയ്യ് ഒഴിക്കുക .നെയ്യ് ഉരുകിയത്തിനു ശേഷം സൺ ഫ്ലവർ ഓയിൽ കൂടി ഒഴിക്കുക. ഈ എണ്ണ ഒരുപാട് ചൂടാവുന്നതിന് മുൻപേതന്നെ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകളിൽ രണ്ടോ മൂന്നോ ഉരുള പെറുക്കി ഇടുക .ചെറിയ തീയിൽ പൊടിയാതെ ചുറ്റും മൂപ്പിച്ചു എടുക്കുക .ചുറ്റിനും സ്വർണ്ണ നിറമാവുമ്പോൾ കോരി എടുത്തു എണ്ണ ഊറ്റി കളഞ്ഞതിന് ശേഷം പഞ്ചസാര പാനിയിലേക്ക് ഇടുക .പതിനഞ്ചു മിനിറ്റ് പാനിയിൽ കുതിർന്നതിനുശേഷം  ചെറിയ പാത്രങ്ങളിലേക്ക് പൊടിയാതെ വിളമ്പുക .




                    

No comments:

Post a Comment