പാവ്‌ലോവ
ഇത് തീർത്തും ഒരു വ്യത്യസ്തമായ ഒരു ഡെസ്സേർട് ആണ് .കാഴ്ചയിൽ ക്രീം കേക്ക് പോലെ തോന്നുമെങ്കിലും ഇതു കേക്കല്ല .ഇത് ഒരു ഓസ്‌ട്രേലിയൻ ഡിഷ് ആണ് .മുട്ടയുടെ വെള്ളയും പഞ്ചസാര പൊടിയും കൂടി അടിച്ചു പതപ്പിച്ചു ഐസ് ബെർഗ് പോലെയാക്കിയിട്ടു ബേക്ക് ചെയ്‌തെടുക്കുന്ന ഒരു mouth melting dessert ആണ് .
പിന്നെ തണുത്തതിനു ശേഷം ക്രീം കേക്കിൻറെ ടോപ്പിംഗ് പോലെ ചെയ്തെടുക്കാം .മുകളിൽ ഫ്രഷ് ഫ്രൂട്സ് വെച്ചു അലങ്കരിച്ചു ആണ് സെർവ് ചെയ്യേണ്ടത് .
പിന്നെ തണുത്തതിനു ശേഷം ക്രീം കേക്കിൻറെ ടോപ്പിംഗ് പോലെ ചെയ്തെടുക്കാം .മുകളിൽ ഫ്രഷ് ഫ്രൂട്സ് വെച്ചു അലങ്കരിച്ചു ആണ് സെർവ് ചെയ്യേണ്ടത് .
മുട്ട -6
പഞ്ചസാര പൊടിച്ചത് -ഒന്നേകാൽ കപ്പ്
കോൺ ഫ്ലവർ -2 ടേബിൾ സ്പൂൺ (വടിച്ചള വ് )
വിന്നാഗിരി -1 ടേബിൾ സ്പൂൺ
വാനിലഎസ്സെൻസ് -അര ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
പഞ്ചസാര പൊടിച്ചത് -ഒന്നേകാൽ കപ്പ്
കോൺ ഫ്ലവർ -2 ടേബിൾ സ്പൂൺ (വടിച്ചള വ് )
വിന്നാഗിരി -1 ടേബിൾ സ്പൂൺ
വാനിലഎസ്സെൻസ് -അര ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
അലങ്കരിക്കുന്നതിന്
അരക്കപ്പ് -ഹെവി ക്രീം
പഞ്ചസാര പോടി -3 ടേബിൾ സ്പൂൺ
മാങ്ങാ അരിഞ്ഞത് ,കിവി അരിഞ്ഞത് ,സ്ട്രോബെറി അല്ലെങ്കിൽ ചെറി
പഞ്ചസാര പോടി -3 ടേബിൾ സ്പൂൺ
മാങ്ങാ അരിഞ്ഞത് ,കിവി അരിഞ്ഞത് ,സ്ട്രോബെറി അല്ലെങ്കിൽ ചെറി
6 മുട്ടയുടെ വെള്ള വേർതിരിച്ചു എടുക്കുക .അതിലേക്കു ഒരു നുള്ളു ഉപ്പ് ചേർത്തു ഒരു ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ചു അടിച്ചു പതപ്പിക്കുക .ഇതിലേക്ക് വാനില എസ്സൻസ് ചേർത്തു ബീറ്റ് ചെയ്യുക തുടർന്നു വിന്നാഗിരി അല്പാല്പം ആയി ചേർത്തു കൊടുക്കുക.നന്നായി പതഞ്ഞു പൊങ്ങിയതിന് ശേഷം പൊടിച്ച പഞ്ചസാര ,കോൺ ഫ്ലവർ എന്നിവ അല്പാല്പം ആയി തൂവി കൊടുത്തുകൊണ്ട് വീണ്ടും ബീറ്റ് ചെയ്യുക .ഒരു സമയത്തു ഒരു ടേബിൾ സ്പൂൺ വീതം ചേർത്തു കൊടുത്താൽ മതി .
ഒരു ബേക്കിങ് ട്രേയെടുക്കുക .അതിൽ ഒരു ബട്ടർ പേപ്പർ വെക്കുക .ബട്ടർ പേപ്പറിൽ ഒരു വട്ടത്തിലെ പാത്രം വെച്ചു വലിയ ഒരു വൃത്തം വരക്കുക .ബട്ടർ പേപ്പർ മറിച്ചു വെക്കുക
ഈ വൃത്തത്തിനുള്ളിലേക്കു പതപ്പിച്ചു വെച്ചിരിക്കുന്ന മുട്ട മിശ്രിതം സൂക്ഷിച്ചു അർദ്ധ ഗോളാകൃതിയിൽ നിരത്തുക .മുകൾ ഭാഗം അല്പം പരന്നിരിക്കട്ടെ .
ഓവൻ 200 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക .തുടർന്നു 180 ഡിഗ്രി ചൂടിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യുക ,മിശ്രിതം ഗ്രില്ലിനോട് ഒരുപാട് അടുത്തു വരാത്ത വിധം പൊക്കം ക്രമീകരിക്കുക .ഒരു കാരണ വശാലും ഓവൻ ഇടക്ക് തുറന്നുനോക്കാതിരിക്കുക .ചൂട് പതുക്കെ പതുക്കെ കുറഞ്ഞു റൂം temperature ആവാൻ അനുവദിക്കുക .
അല്ലെങ്കിൽ പാവ്‌ലോവ താഴ്ന്നു പോവും .ഏറ്റവും നല്ലതു രാത്രി ബേക്ക് ചെയ്തിട്ടു രാത്രി മുഴുവൻ ഓവൻ തുറക്കാതെ വെച്ചിട്ടു പിറ്റേന്നു തുറക്കുന്നതാണ് നല്ലത്

അര കപ്പ് heavy cream നന്നായി അടിച്ചു പതപ്പിക്കുക .ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര പൊടി വിതറി
പതപ്പിച്ചതിനു ശേഷം പാവ്‌ലോവയുടെ മുകളിൽ തേച്ചു പിടിപ്പിക്കുക .അതിൻറെ മുകളിൽ അരിഞ്ഞ പഴങ്ങൾ നിരത്തി അലങ്കരിക്കുക .
പതപ്പിച്ചതിനു ശേഷം പാവ്‌ലോവയുടെ മുകളിൽ തേച്ചു പിടിപ്പിക്കുക .അതിൻറെ മുകളിൽ അരിഞ്ഞ പഴങ്ങൾ നിരത്തി അലങ്കരിക്കുക .
ഇലക്ട്രിക് ബീറ്റർ ഇല്ലെങ്കിൽ ഹാൻഡ് മിക്സർ ഉപയോഗിച്ചു വേണമെങ്കിലും ചെയ്യാം
No comments:
Post a Comment