Popular Posts

Wednesday, 18 May 2016

BROKEN WHEAT UPPUMA




                                    നുറുക്ക് ഗോതമ്പ് ഉപ്പുമാവ് 


വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് നുറുക്ക് ഗോതമ്പ് ഉപ്പുമാവ് .ഒരു നാലുമണി പലഹാരമായിട്ടോ ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആയിട്ടോ ഇത് ഉപയോഗിക്കാം .പെട്ടെന്ന് ദഹിക്കുന്ന നാച്ചുറൽ fibers ധാരാളം അടങ്ങിയിട്ടുള്ള ഒരു ഹെൽത്തി ഡിഷ്‌ ആണിത് .റവ ഉപ്പുമാവ് ഇഷ്ടം ഇല്ലാത്തവർക്കും ഇത് ഇഷ്ടം ആവും .ഉറപ്പ് .


നുറുക്ക് ഗോതമ്പ് -2 കപ്പ്‌
തേങ്ങ -ഒരു മുറി
ചുവന്നുള്ളി -10
ഇഞ്ചി -ഒരു ചെറിയ കഷണം
പച്ചമുളക് -3  or ആവശ്യത്തിനു
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

ഉഴുന്ന് ,കടുക് ,ഉണക്കമുളക് -വറ പൊട്ടിക്കാൻ
എണ്ണ -ആവശ്യത്തിനു


ആദ്യം തന്നെ നുറുക്ക് ഗോതമ്പ് നന്നായി കഴുകി അഴുക്കു കളയുക .അതിനു ശേഷം നികക്കെ വെള്ളം ഒഴിച്ച് ഒന്ന് ഒന്നര മണിക്കൂർ കുതിർക്കുക .ശേഷം കുതിർന്ന ഗോതമ്പ് ഒരു പ്രഷർ കുക്കറിൽ നികക്കെ വെള്ളം ഒഴിച്ച്ഉപ്പും ചേർത്ത്  രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.നന്നായി കുതിർന്നാൽ ഒരു വിസിൽ മതിയാവും .

ഒരു ചീനചട്ടി  അടുപ്പത് വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് പൊട്ടിക്കുക .തുടർന്ന് ഒരു സ്പൂൺ ഉഴുന്ന് ചേർക്കുക .ഉഴുന്ന് മൂക്കാൻ തുടങ്ങുമ്പോൾ കറിവേപ്പില ഉണക്കമുളക് എന്നിവ ചേർക്കാം .ഇവ മൂക്കാൻ തുടങ്ങുമ്പോൾ ഉള്ളി ഇഞ്ചി എന്നിവ അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക .ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് മൂപ്പിച്ചതിനു ശേഷം
വെന്ത നുറുക്ക് ഗോതമ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം കുറച്ചുസമയം തട്ടി പൊത്തി മൂടി വെക്കുക.മൂന്ന് മിനിറ്റ് വളരെ കുറഞ്ഞ തീയിൽ മൂടിവെച്ചു വേവിച്ച ശേഷം തുറന്നെടുത്തു വിളമ്പാം .


No comments:

Post a Comment