FRUIT POPSCICLES
ണിം ണിം എന്ന് മണി അടിച്ചു കൊണ്ട് വരുന്ന ഐസ് മിട്ടായി ക്കാരന്റെ ഓർമ നമ്മുടെ എല്ലാം മനസ്സിൽ ഉണ്ടാവുമല്ലോ .
അന്ന് വീടുകാർ കാണാതെ പാത്തും പതുങ്ങിയും വാങ്ങി തിന്നു കൂട്ടിയ ഐസ് മിട്ടായിയുടെ രുചി ഇന്നും എന്റെ നാവിൻ
തുമ്പിലുണ്ട് .സേമിയാ മിട്ടായി ,ഫ്രൂട്ട് കേക്ക് അങ്ങിനെ അങ്ങിനെ എന്തെല്ലാം .അന്നത്തെ തണുത്ത ഫ്രൂട്ട് കേക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു സാധനമാണ് ഫ്രൂട്ട് popscicles . വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് popsciles.
ആകെ വേണ്ടത് പല നിറമുള്ള പഴങ്ങൾ ,ഒരു സ്പൂൺ പഞ്ചസാര ,പിന്നെ ഒരു popscicle mould.
popscicle mould വാങ്ങാൻ കിട്ടും .ഇല്ലെങ്കിൽ ചെറിയ ഗ്ലാസ്സിലോ
disposible കപ്പിലോ ഒക്കെ ഉണ്ടാക്കാം .പൂർണമായും പഴങ്ങൾ മാത്രം ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഇത് ആരോഗ്യപരമായി
വളരെ നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ .
മഞ്ഞ നിറത്തിന് മാങ്ങാ ഉപയോഗിക്കാം ,ചുവപ്പ് കിട്ടാൻ strobberry ,പച്ച നിറത്തിന് കിവി ഫ്രൂട്ട് ഉപയോഗിക്കാം ,പിങ്ക് നിറത്തിന് തണ്ണിമത്തൻ ,violet നിറത്തിന് ബ്ലൂ ബെറി ,അങ്ങനെ അങ്ങനെ നിങ്ങളുടെ ഭാവനയെ ചിറക് വിടർത്തുകയേ വേണ്ടൂ .
എനിക്ക് ഇപ്പോൾ കയ്യിൽ ഉള്ളത് ഏതാനും dried blueberry ,രണ്ടു slice dried kivi ,പിന്നെ മാങ്ങയും തണ്ണിമത്തനും .പഴങ്ങൾ ഉണക്കിയത് ആയതുകൊണ്ട് ചെറുതായി കുതിർതിട്ടു അരചെടുക്കേണ്ടിവന്നു .മാത്രമല്ല ഫ്രഷ് ഫ്രൂട്ട് ഉപയോഗിക്കുമ്പോൾ കിട്ടുന്ന bright കളർ കിട്ടിയിട്ടില്ല .
നിങ്ങൾ ആകെ ചെയ്യേണ്ടത് പഴങ്ങൾ ചെറുതായി നുറുക്കി ഓരോന്നും വെവ്വേറെ ഓരോ സ്പൂൺ പഞ്ചസാര ചേർത്ത് അരച്ചെടുക്കുക .
പിന്നെ popscicle mould എടുത്തു പല നിറങ്ങളിലുള്ള പഴചാറുകൾ ഇടവിട്ട് നിറക്കുക .അധികം വെള്ളം ചേർക്കാതെ വേണം പഴങ്ങൾ അരക്കാൻ .പിന്നെ നടുക്ക് ഒരു popscicle stick ഉറപ്പിച്ചു
freezer ൽ വെച്ച് തണുപ്പിക്കുക .ഇളക്കി എടുക്കുന്നതിനു മുൻപ് അൽപ നേരം വെളിയിൽ വെക്കുക .
മറ്റ് പാത്രങ്ങളിൽസെറ്റ് ചെയ്യുന്നവർ പത്രത്തിന് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി നടുവിൽ ഒരു ദ്വാരമിട്ട് stick ഇറക്കി വെച്ചാൽ മതിയാവും.ഐസ്ക്രീം stick വേണമെങ്കിലും ഉപയോഗിക്കാം .
മോള്‍ഡ് എവിടെ നിന്നും വാങ്ങാന്‍ കിട്ടും. നന്ദി നല്ലൊരു ബ്ലോഗിന്
ReplyDeleteVery nice and attractive.will try
ReplyDelete