COCONUT RICE
(തേങ്ങാ സാദം )
ഇന്നിതാ ഒരു പുതുമയാർന്ന വിഭവവും കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത് .കാഴ്ചയിലെ പോലെ തന്നെ രുചിയിലും ലാളിത്യം പുലർത്തുന്ന ഒരു അരി ആഹാരം .
അച്ചാർ മുതൽ മട്ടൻ ചുക്ക വരെയുള്ള എല്ലാ വിധ കറികളോടും പിണക്കമില്ലാതെ യോജിച്ചു പോവുന്ന ഒരു ഡിഷ് .
ഉണ്ടാക്കാൻ വേണ്ട സമയം - 5 മിനിറ്റ്

ബിരിയാണി അരി - ഒന്നര കപ്പ്
തേങ്ങ -ഒരു കപ്പ്
അണ്ടി പരിപ്പ് -6
നെയ് ഉരുക്കിയത് - 2 ടേബിൾ സ്പൂൺ (അളവു കൂടും തോറും രുചി കൂടും )

അരി ഉപ്പിട്ട് പാകത്തിന് വേവിച്ചു ഊറ്റി വെക്കുക
ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് ഉരുക്കിയ നെയ് ഒഴിക്കുക .
അതിലേക്കു അണ്ടിപ്പരിപ്പ് പിളർന്നത് ഇട്ടു മൂപ്പിച്ചു എടുക്കുക
തുടർന്ന് തേങ്ങാപീര കൂടി ചേർത്ത് 2 മിനിറ്റ് കൂടി മൂപ്പിക്കുക .പാകത്തിന് ഉപ്പു ചേർക്കുക .
ഇതിലേക്ക് വേവിച്ച ചോറ് കുടഞ്ഞിട്ടു നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക .1 മിനിറ്റ് കൂടി കുറഞ്ഞ തീയിൽ
പൊടിയാതെ ഇളക്കിയെടുക്കുക .ചൂടോടു കൂടെ കഴിക്കുക

No comments:
Post a Comment