Popular Posts

Showing posts with label curry. Show all posts
Showing posts with label curry. Show all posts

Tuesday, 17 May 2016

ഉണക്ക കപ്പ പുഴുക്ക്



                                  ഉണക്ക കപ്പ പുഴുക്ക് 

നമ്മുടെ നാടിൻറെ പഴയ രുചികളിലൊന്ന്  .നല്ല പച്ച വെളിച്ചെണ്ണയും ഫ്രഷ്‌ കറിവേപ്പിലയും ചേർത്ത് ഇറക്കിയ ചൂട് കപ്പ പുഴുക്കും നാടൻ മട്ടയരി ഇട്ടു വേവിച്ച  കഞ്ഞിയും കൂട്ടി, പുറത്ത് പെയ്യുന്ന മഴയും നോക്കിയിരുന്നു കഴിക്കണം .പപ്പടം ചുട്ടത് കൂടി ഉണ്ടെങ്കിൽ ഭേഷ് ആയി .ഒന്ന് അര കൈ നോക്കരുതോ ?



ഉണക്ക കപ്പ -1/ 2  kg
വൻപയർ -അര   കപ്പ്‌
തേങ്ങ -ഒരു മുറി
ചുവന്നുള്ളി -5
പച്ചമുളക് -4
ചെറിയ ജീരകം -അര ടീസ്പൂൺ
വെളുത്തുള്ളി-3
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില


ഉണക്ക കപ്പ നികക്കെ വെള്ളമൊഴിച്ച് രാത്രി മുഴുവൻ കുതിരാനിടുക .
വൻപയർ വെള്ളമൊഴിച്ച്  മൂന്നു  മണിക്കൂർ കുതിർക്കുക .
പിറ്റേന്ന് കപ്പ മൃദുവായി കഴിഞ്ഞു ചെറുതായി മുറിക്കുക .

തേങ്ങ വെളുത്തുള്ളി ,പച്ചമുളക് ,ജീരകം,ചുവന്നുള്ളി ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് ചെറുതായി ചതച്ചു എടുക്കുക.

ഒരു പ്രഷർ കുക്കറിൽ കപ്പ കഷണങ്ങൾ ഇട്ടു നികക്കെ വെള്ളമൊഴിച്ച് ഉപ്പും ഒരുനുള്ളു മഞ്ഞള്പ്പൊടിയും ചേർത്ത് രണ്ടോ മൂന്നോ വിസിൽ വരുന്നത് വരെ വേവിക്കുക .
പ്രഷർ കുക്കർ തുറന്നു വൻപയറും കൂടി ചേർത്ത് ഒന്നുകൂടി വേവിക്കുക .
ഒരു വിസിൽ കൂടി വന്നാൽ മതിയാവും .ശേഷം കുക്കർ തുറന്ന് ചതച്ച തേങ്ങാ  കൂടി ചേർത്ത് അരപ്പിൻറെ പച്ചമണം മാറുന്നതുവരെ ഒന്നുകൂടി വേവിക്കുക.അവസാനം കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത്
പുഴുക്ക് അടുപ്പിൽ നിന്ന് ഇറക്കുക .



Monday, 9 May 2016

DUCK KHORMA (GREEN COLOUR)



                          താറാവ്  കുറുമ 

                                    (പച്ച നിറം)

താറാവ് ഇറച്ചി -1 കിലോ
സവോള -4 
ഇഞ്ചി -2 ഇഞ്ച്‌ 
വെളുത്തുള്ളി -10 ചുള 
ഏലക്ക -8
 ഗ്രാമ്പൂ -8 
കറുവാപ്പട്ട -2 ഇഞ്ച്‌ 
പെരുംജീരകം -2 ടീസ്പൂൺ 
കുരുമുളക് -1 ടീസ്പൂൺ 
കസ്കസ് - 2 ടേബിൾ സ്പൂൺ 
പച്ചമുളക് -25 
കുരുമുളക് പൊടി -1 ടീസ്പൂൺ 
മഞ്ഞൾ പൊടി - 1 ടീസ്പൂൺ 
മല്ലിപൊടി -2 ടേബിൾ സ്പൂൺ  
അണ്ടിപരിപ്പ് -50 ഗ്രാം 
കട്ടിതേങ്ങാപ്പാൽ -2 കപ്പ്‌ 
വിന്നാഗിരി-2 ടീസ്പൂൺ 
എണ്ണ -അര കപ്പ്‌ 
വെള്ളം -1 കപ്പ്‌ 
ഉരുളക്കിഴങ്ങ് അരിഞ്ഞത് -1 
ഉപ്പു -ആവശ്യത്തിന് 


അണ്ടിപ്പരിപ്പ് വെള്ളത്തിൽ കുതിർത്തു അരച്ച് എടുക്കുക .ഇത് തേങ്ങാപ്പാലിൽ കലക്കി വെക്കുക .
മസാലക്കൂട്ട് എല്ലാം കൂടി ചൂടാക്കി പൊടിക്കുക .സവോള ,ഇഞ്ചി അരിഞ്ഞത് ,പച്ചമുളക് ,കസ്കസ്  എന്നിവ എണ്ണയിൽ വഴറ്റുക .സവോള വഴന്നു തുടങ്ങുമ്പോൾ (നിറം മാറരുത് ),പൊടികൾ എല്ലാം ചേർത്ത് വീണ്ടും വഴറ്റി അരച്ച് എടുക്കുക .അരപ്പ് അളവ് വെള്ളത്തിൽ കലക്കി ഉപ്പും വിന്നഗിരിയും ഇറച്ചിയും ചേർത്ത് പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ കൂടിയ തീയിലും തുടർന്ന് പത്തു മിനിറ്റ് കുറഞ്ഞ തീയിലും വേവിക്കുക .കുക്കർ തുറന്ന് അണ്ടിപ്പരിപ്പ് അരച്ച് ചേർത്ത തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.ചാർ തടിച്ചു എണ്ണ തെളിയുമ്പോൾ തീ അണക്കുക .ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞു വറുത്തെടുത്തത് വെച്ച് അലങ്കരിച്ചു വിളമ്പുക .





Monday, 29 February 2016

ഉള്ളിയില്ലാ ചിക്കൻ കറി

ഉള്ളിയില്ലാ ചിക്കൻ കറി 

പണ്ടൊക്കെ ഒരു ചിക്കൻ കറി വെക്കണമെങ്കിൽ എന്തൊരുകഷ്ടപ്പാടായിരുന്നു.
കൊത്തിപ്പെറുക്കി നടക്കുന്ന കോഴിയെ ഓടിച്ചിട്ട് പിടിച്ചു പപ്പും പൂടേം പറിച്ചു ,മുളകരച്ചു ,തേങ്ങാ കരിച്ചു ,മസാല പുകച്ചു മുളകും മല്ലീം ഒരുമിച്ച് അരച്ച് മസാലക്കൂട്ടെല്ലം വേറെ അരച്ച് .....
വിറക് കത്തിച്ച് ,ചുമച്ച് ,കിതച്ച് എന്റമ്മോ .എന്നാലും അതിന്റെ ടേസ്റ്റ് ഒന്നുവേറെ തന്നെ അല്ലെ ?
അഞ്ചു മിനിട്ട് കൊണ്ട് ചിക്കൻ കറി വെയ്ക്കണോ ?വേണമെങ്കിൽ ഞാനീപ്പറയുന്നതുപോലെ ചെയ്താൽ മതി.സംഗതി സൂപ്പർ ആണുകേട്ടോ .വെത്യസ്തമായ രുചി .നൂറുശതമാനവും healthy .
പിന്നെന്തിനാണ് താമസിക്കുന്നത്?
                                        Ready 1,2,3 start

ചെറുതായി മുറിച്ച ചിക്കന്‍ - 1 Kg
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -2 tsp
പച്ചമുളക് പിളര്‍ന്നത്-2

മുളക് പൊടി -2to3 tsp
ഗരംമസാലപ്പൊടി -1 tsp
കുരുമുളക്പൊടി -1/2tsp 
ടുമാറ്റോ സോസ് -1 tb sp
വെളിച്ചെണ്ണ -2 tb sp
ഉപ്പ്
മല്ലിയില പുതിനായില അരിഞ്ഞത് ഒരു പിടി വീതം
ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഒരുചീനചട്ടിയില്‍ വെച്ച് ആദ്യം കൂടിയ തീയിലും പിന്നെ കുറഞ്ഞ തീയിലും മൂടിവെച്ച് വേവിക്കുക.ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ മൂടി മാറ്റിവെച്ച് ചാറു പറ്റി എണ്ണ തെളിയുമ്പോള്‍ ഇറക്കി വെക്കാം.ഇത് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാത്ത രുചികരമായ കറിയാണ്.കാരണം ഇതില്‍ എണ്ണതിളപ്പിക്കുന്നതുപോലുമില്ല.


NB .വെള്ളം ചേർക്കേണ്ട .