Popular Posts

Monday, 14 March 2016

CHICKEN BURGER

                    
                        ചിക്കൻ ബർഗർ 
കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ബർഗർ .വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതും.തീർത്തും ആരോഗ്യകരവുമായ ഒരു വിഭവം ആണ് ബർഗർ .നിർഭാഗ്യവശാൽ പലരും ബർഗറിനെ ഒരു ജങ്ക് ഫുഡ്‌ ആയാണ് കരുതുന്നത് .എന്നാൽ ബർഗർ അത്തരക്കാരനല്ല എന്നാണ് എന്റെ പക്ഷം .complan ന്റെ പരസ്യത്തിൽ കാണുന്നതുപോലെ ഒരു 'ompleate planned food 'ആണ് ബർഗർ .വളരെ കുറച്ചു എണ്ണയിൽ വറുത്തെടുത്ത അല്ലെങ്കിൽ grill ചെയ്തെടുത്ത
ചിക്കൻ പാറ്റീസ് ആണ് ഇതിന്റെ പ്രധാന ഘടകം .പിന്നെ fresh  vegitables and leaves .കുറച്ചു സോസും .പലപ്പോഴും സാധാരണ ബേക്കറികളിൽ  നിന്ന് ലഭിക്കുന്നത് യഥാർത്ഥബർഗർ അല്ല .ഒരു ബൺ മുറിച്ചു നടുക്ക് ഒരു cutlet വെച്ച് തരുന്നത്  burger അല്ല .അത് വെറും പറ്റിക്കൽസ് .
ഇതൊന്നു ട്രൈ ചെയ്തു നോക്ക് .ഏതെങ്കിലും ഐറ്റം ഇല്ലെങ്കിൽ നമുക്ക് ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാന്നെ. ബൺ,കുറച്ചു ചിക്കൻ ,രണ്ടു ടൊമാറ്റോ ,ഒരു സാലഡ് വെള്ളരി ,ഒന്ന് രണ്ടു  സവോള ,ലെറ്റുസ് ഇല്ലെങ്കിൽ വെറും കാബേജ് ,ടുമാറ്റോ സോസ് ,ഒരു മുട്ട ,രണ്ടു മൂന്നു slice bread,വെണ്ണ ,ഇത്രയും ഉണ്ടെങ്കിൽ പതിനഞ്ചു മിനിട്ടിനുള്ളിൽ ചിക്കൻ ബർഗർ ഉണ്ടാക്കാം.ബാക്കി ഐറ്റംസ് ഒക്കെ ഉണ്ടെങ്കിൽ ആർഭാടമായി .അത്രതന്നെ.
.വലിയ ബൺ-4
മയോണൈസ് സോസ് (ഇല്ലെങ്കിൽ വെണ്ണ )-4 ടേബിൾ സ്പൂൺ
ചിക്കൻ എല്ലില്ലാതെ -100 g
സവോള കൊത്തിയരിഞ്ഞത്‌ -1 കപ്പ്‌
കാപ്സിക്കം  ചെറുതായി അരിഞ്ഞത്‌ -2or 3 ടേബിൾ സ്പൂൺ
 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
സോയാബീൻ സോസ്-1 ടീസ്പൂൺ
സെലറിയുടെ തണ്ട്  അരിഞ്ഞത് -2 ടീസ്പൂൺ
മുട്ട -1
bread slices -5
sunflower ഓയിൽ-1/ 4 കപ്പ്‌
ഉപ്പ് ആവശ്യത്തിന്

സവോള -2
ടൊമാറ്റോ -2
സാലഡ് വെള്ളരി -1
ലെട്ടൂസ്  അല്ലെങ്കിൽ കാബേജിന്റെ ഇതൾ -4
ടുമാറ്റോ സോസ് -4 ടേബിൾ സ്പൂൺ
ചെറി -2
ടൂത്ത് പിക്ക് -4
കാരട്ട് -4 slice

  • bread മിക്സിയിലിട്ടു പൊടിച്ചു എടുക്കുക 


  • ചിക്കൻ വേവിക്കാതെ തന്നെ മിക്സിയിലിട്ടു അരച്ച് എടുക്കുക.
  • ഓരോ ബണ്ണും രണ്ടായി മുറിക്കുക 
  • മുറിച്ച ബണ്ണിന്റെ വശങ്ങളിൽ മയോണൈസ് സോസ് പുരട്ടുക 
  • അരച്ച ചിക്കെനിലേക്ക് എണ്ണ ഒഴിച്ചുള്ള ബാക്കി എല്ലാ ചേരുവകകളും മിക്സ്‌ ചെയ്യുക .
  • കുഴച്ച മിശ്രിതം നാലായി ഭാഗിച്ച് ഓരോന്നും വലിയ വട പോലെ പരത്തുക 
  • പരത്തിയ വടകൾ എണ്ണയിലിട്ട് തിരിച്ചും മറിച്ചുമിട്ടു വേവിച്ചു എടുക്കുക .ചെറുതായി മൊരിയണം..ഇതാണ് പാറ്റീസ് .
  • വെണ്ണ അല്ലെങ്ങിൽ മയോണൈസ് പുരട്ടിയ ബൺമുറിച്ചു കഷണം എടുക്കുക.ബണ്ണിന്റെ താഴത്തെ പകുതി ആദ്യം എടുക്കുക .മുകളിൽമയോണൈസ് അല്ലെങ്കിൽ വെണ്ണ പുരട്ടുകഅതിന്റെമുകളിൽ  ഒരു ലെട്ടുസ് ഇതൾ വെക്കുക  അതിന്റെ മുകളിൽ 3 slice സവോള തൃകോണാകൃതിയിൽ നിരത്തുക .അതിന്റെ മുകളിൽ 3 slice ടുമാറ്റോ നിരത്തുക .അതിന്റെ മുകളിൽ ഒരു  പാറ്റീസ് വെക്കുക . പാറ്റീസ് വെച്ചതിന്റെ മുകളിൽ അല്പം ടുമാറ്റോ സോസ് ഒഴിക്കാം.അതിന്റെ മുകളിലായി 3 slice വെള്ളരി നിരത്തുക . ബണ്ണിന്റെ മറ്റേ പകുതി വെച്ച് അടക്കുക.ഏറ്റവും മുകളിൽ ഒരു slice carrot ,ഒരു പകുതി ചെറി  എന്നിവ വെച്ച് ടൂത്ത്പിക്ക്കൊണ്ട് കുത്തി ഉറപ്പിക്കുക .
  • വശങ്ങളിലേക്ക് ഒരുപാട് തള്ളി നില്ക്കുന്ന ഇലകൾ മുറിച്ചു ഷേപ്പ് ചെയ്യുക 


  • HEALTHY AND EASY CHICKEN BURGER IS READY TO SERVE


    INGRADIENTS

    step 1

    step 2

    step 3

    step 4
    step 5


    step 6

    step 7












       

    റവ ചിക്കൻ പിസ്സ (SEMOLINA PIZZA)

                                 റവ  ചിക്കൻ പിസ്സ 


    ഇതാണ് എന്റെ ചിക്കൻ റവ പിസ്സ .ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഒരു കഥയുണ്ട് കേട്ടോ .ഒരു കഥയില്ലാത്ത കഥ .കഥയിങ്ങനെ
    ഞങ്ങളുടെ കല്യാണം കഴിഞ്ഞ നല്ലപ്രായത്തിൽ എന്റെ ഭർത്താവ്‌ എനിക്കൊരു മിക്സി മേടിച്ച് തന്നു.ഇപ്പോൾ പതിന്നാല് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു .ഞങ്ങൾ രണ്ടുപേരുടെയും തലയിൽ നരകയറി ,പിള്ളേര് വലുതായി ,മിക്സി മാത്രം യൗവ്വനയുക്തമായി
    ഇരിക്കണം എന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ ?അതിനും പ്രായമായി .ലോഡ് എടുക്കാൻ മടി .തൊട്ടതിനു തൊട്ടതിനു പിണക്കം .പണിമുടക്ക്‌ മുറുമുറുപ്പ്
    രാവിലെ ജോലിക്ക് പോവാനുള്ള തിരക്കിനിടയിൽ മിക്സിക്കു കുഴമ്പിട്ടു തിരുമ്മി കൊടുക്കാനുള്ള സാവകാശം കിട്ടുന്നില്ല .എനിക്ക് പുതിയ മിക്സി വാങ്ങിത്തരാത്തത്തിൽ പ്രതിഷേധിച്ച് രാവിലെ ദോശ ,ഇഡ്ഡലി ,അപ്പം തുടങ്ങിയവർകളെ ഞാൻ ബഹിഷ്കരിച്ചു .പുട്ട്, ഉപ്പുമാവ് ,ഉപ്പുമാവ് ,പുട്ട് .ആണ്ടിലൊരിക്കൽ ഇടിയപ്പം ,സംക്രാന്തിക്ക് ചപ്പാത്തി എന്നിങ്ങനെ എന്റെ മെനു നീണ്ടു .മക്കൾ ഭക്ഷണവും ബഹിഷ്കരിച്ചു .അങ്ങനെയിരിക്കുംബോളാണ് തികച്ചും ആകസ്മികമായി ആ ലക്കത്തിലെ വനിത മാഗസിൻ കണ്ടത് .അതിൽ നാട്ടുരുചി എന്നൊരു പംക്തി ഉണ്ട് .മികച്ച പാചകക്കുറിപ്പിന് ഒരു ബട്ടർഫ്ലൈ മിക്സി ആണ് സമ്മാനം .വെളുപ്പും ചുവപ്പും ഇടകലർന്ന ഒരു പളപളപ്പൻ മിക്സി .എന്റെ അടുക്കളയുടെ അതേ കളർ തീം .ആ ലക്കത്തിൽ റവകൊണ്ടുള്ള വിഭവങ്ങളാണ് ആവശ്യപ്പെട്ടിരുന്നത് .പിന്നെ ഒന്നും നോക്കിയില്ല നേരെ കടയിൽപ്പോയി റവ ,ചീസ് തുടങ്ങിയ അനുസാരികളൊക്കെ വാങ്ങിച്ചോണ്ട് വന്നു .അന്നുരാത്രി തന്നെ റവകൊണ്ട് പിസ്സ ഉണ്ടാക്കി .ഒരു ഫോട്ടോയും എടുത്ത് പിറ്റേന്നത്തെ പോസ്റ്റിൽ വനിതക്ക് അയച്ചുകൊടുത്തു .സാധനം സൂപ്പർ ആയിരുന്നു കേട്ടോ .സംശയം ഉണ്ടെങ്കിൽ ഉണ്ടാക്കി നോക്കിക്കോളു .പിന്നെ ഒരു ഒന്നൊന്നര കാത്തിരിപ്പായിരുന്നു .അവസാനം എന്റെ ആഗ്രഹം പൂവണിഞ്ഞു .എന്റെ പിസ്സ തന്നെ ഏറ്റവുംനല്ല പാചകകുറിപ്പ് ആയിത്തിരഞ്ഞെടുത്തു . എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു .ഞങ്ങൾ സകുടുംബം ആലപ്പുഴ മലയാളമനോരമ ഓഫീസിൽ പോയി എന്റെ പുന്നാരമിക്സി ഏറ്റുവാങ്ങി .വനിതയ്ക്കും ബട്ടർഫ്ലൈ കമ്പനിയ്ക്കും ഒരായിരം നന്ദി .ആ റെസിപി നിങ്ങൾക്കായി പങ്ക് വെക്കുന്നു .


    ചിക്കൻ റവ പിസ്സ

    റവ -അര കിലോ
    പാൽ -250 ml
    വെണ്ണ -25g
    ഒലിവ് ഓയിൽ -3 ടേബിൾ സ്പൂൺ
    യീസ്റ്റ് -അരടീസ്പൂൺ
    പഞ്ചസാര -1 ടീസ്പൂൺ
    ടോമാറ്റൊസോസ് -4 ടേബിൾ സ്പൂൺ
    വെളുത്തുള്ളി -4 അല്ലി
    മോസറില്ല ചീസ് -25g or ആവശ്യത്തിന്
    തക്കാളി -3
    സവോള -3
    പച്ചകാപ്സിക്കം -1
    ചിക്കൻ വേവിച്ചുു അരിഞ്ഞു എടുത്തത്‌ -അര കപ്പ്‌
    ഉപ്പ് ,കുരുമുളക് പൊടി ആവശ്യത്തിന് .

    ആദ്യം റവ നന്നായി ചൂടാക്കി പൊടിച്ചെടുക്കുക .അതിലേക്ക് ഇളംചൂട്‌ പാൽ ,ഒലിവ് ഓയിൽ ,വെണ്ണ ,യീസ്റ്റ് (ഒരു ടീസ്പൂൺ പഞ്ചസാര കലക്കിയ വെള്ളത്തിൽ യീസ്റ്റ് കലക്കി 20 മിനിട്ട് പൊങ്ങാൻ വെക്കുക .എന്നിട്ട് ഉപയോഗിക്കുക ),ഉപ്പ് ,എന്നിവ ചേർത്ത് നന്നായി മർദ്ദിച്ച് കുഴക്കുക .ഒന്നര മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക .ടോമാറ്റൊസോസ് വെളുത്തുള്ളി ചേർത്ത് അരക്കുക .തക്കാളിയുടെ ദശ ,സവോള ,കാപ്സിക്കം എന്നിവ നല്ല ചതുരകഷണങ്ങൾ ആയി അരിഞ്ഞു അല്പം വെണ്ണയിൽ നിറം പോകാതെ വഴറ്റി ഒരുനുള്ളു ഉപ്പും ചേർത്ത് മാറ്റിവെക്കുക .ഉപ്പിട്ട് വേവിച്ച ചിക്കൻ ചെറുതായി അരിഞ്ഞു അല്പം വെണ്ണയിൽ വഴറ്റുക അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടി ചേർക്കാം .പൊങ്ങിയ മാവു രണ്ടു ഭാഗങ്ങൾ ആക്കുക .ഓരോ ഉരുളയും ചപ്പാത്തിക്കോൽ കൊണ്ട് 1 cm ഘനത്തിൽ വട്ടത്തിൽ പരത്തുക .പരത്തിയ മാവ് ഓവനിൽ വെച്ചോ എണ്ണപുരട്ടിയ nonstick പാനിൽ വെച്ചോ ചുട്ടെടുക്കുക.microvave ചെയ്യാനാണെങ്കിൽ 5 മിനിറ്റ് മതിയാവും.convection മോഡ് ആയാൽ ഉത്തമം .ഏതായാലും പുറം കരിയാതെ സൂക്ഷിക്കുക .ഇങ്ങനെ പാകപ്പെടുത്തിയ പിസ്സബേസിന്റെ
    മുകളിൽ 2 ടേബിൾ സ്പൂൺ ടോമാടോസോസ് പുരട്ടുക.അതിനു മുകളിൽ ചീസ് ചുരണ്ടി ഇടുക .അതിനു മുകളിലായി വഴറ്റിയ പച്ചക്കറികളും ചിക്കെനും വിതറുക എല്ലാത്തിന്റെയും മുകളിലായി ചീസ് വീണ്ടും വിതറുക .വീണ്ടും മൈക്രോവേവിൽ വെച്ച് ചീസ് ഉരുകുന്നത് വരെ ചൂടാക്കുക .അല്ലെങ്കിൽ nonstick പാനിൽ വെച്ച് പകുതി മൂടിവെച്ച് ചീസ് ഉരുകുന്നതുവരെ ചൂടാക്കുക .
    Healthy chicken pizza ready .

    സ്റ്റെപ് 1 

    സ്റ്റെപ്  2 

    സ്റ്റെപ് 3 

    സ്റ്റെപ് 4 

    സ്റ്റെപ് 5 -പിസ്സ ബെയ്സ്ചപ്പാത്തി ചുടുന്നതുപോലെ  ചുട്ട് എടുക്കുക .അല്ലെങ്കിൽ ഓവൻ ഉപയോഗിക്കുക 

    സ്റ്റെപ് 6 


    സ്റ്റെപ് 7 

    സ്റ്റെപ് 7

    .വീണ്ടും മൈക്രോവേവിൽ വെച്ച് ചീസ് ഉരുകുന്നത് വരെ ചൂടാക്കുക .അല്ലെങ്കിൽ nonstick പാനിൽ വെച്ച് പകുതി മൂടിവെച്ച് ചീസ് ഉരുകുന്നതുവരെ ചൂടാക്കുക .
    സ്റ്റെപ് 8 








    Sunday, 6 March 2016

    GRAPES VANILLA PUDDING

                      

                 GRAPES VANILLA PUDDING




            


    ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ വേണ്ടി കുരുവുള്ള കറുത്ത മുന്തിരിയാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ ,മുന്തിരി നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം .പലരും ഉപ്പിട്ട് കഴുകാറുണ്ട് .മുന്തിരിയിലെ വിഷാംശം  പോവാൻ ഇത് പോര .മുന്തിരി ആദ്യം കുലയിൽ നിന്ന് അടർത്തി വെള്ളം ഒഴിച്ച് കഴുകണം പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞു രണ്ടു തുള്ളി liquid soap ചേർത്ത് നന്നായി പതപ്പിച്ചു കഴുകുക .പിന്നീട് പല തവണ വെള്ളം ഒഴിച്ച് സോപ്പ് മയം പൂർണമായും കളയുക.ഇങ്ങനെ കഴുകി എടുത്ത മുന്തിരി പൂർണമായും സുരക്ഷിതമാണ്‌ .


    കറുത്തമുന്തിരി -അര കിലോ 
    വെള്ളം -അര ലിറ്റർ 
    പഞ്ചസാര -ഒന്നര കപ്പ്‌ 
    കോൺ ഫ്ലൗർ -2 ടേബിൾ സ്പൂൺ 
    ജെലാറ്റിൻ -10g 
    • ജെലാറ്റിൻ  അല്പം വെള്ളം ചേർത്ത് കുതിര്ക്കുക.അതിലേക്ക് അര  കപ്പ്‌ ചൂട് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക.തുടർന്ന് ഈപാത്രം തിളയ്ക്കുന്ന വെള്ളത്തിലേക്ക്‌ ഇറക്കിവെച്ചു സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. ജെലാറ്റിൻ നന്നായി ലയിക്കുന്നത് വരെ ചൂടാക്കുക .


    • മുന്തിരി  വെള്ളം ചേർത്ത് വേവിക്കുക.നന്നായി വെന്തു കഴിയുമ്പോൾ തവിഉടക്കുക .മുന്തിരിയുടെ തൊലി അരഞ്ഞു ചേരുമ്പോൾ ആണ് നല്ല നിറം ലഭിക്കുന്നത് .ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു എടുത്തതിനു ശേഷം അളവ് പഞ്ചസാര ചേർത്ത് വീണ്ടും തിളപ്പിക്കുക .5 മിനിറ്റ് തിളച്ചു കഴിഞ്ഞാൽ കോൺഫ്ലൗർ അല്പം തണുത്ത വെള്ളത്തിൽ കലക്കി ഒഴിക്കുക.ഒന്നുകൂടി തിളച്ചു കഴിഞ്ഞാൽ പകുതി ജെലാറ്റിൻ ലായനി ഒഴിക്കാം.വീണ്ടും തിളപ്പിക്കുക.മുന്തിരി സിറപ്പ് എണ്ണപോലെ തടിച്ചുകഴിയുമ്പോൾ തീ അണക്കുക .
    പാൽ -അരലിറ്റർ
    പഞ്ചസാര -അര കപ്പ്‌ (മധുരം ആവശ്യാനുസരണം ചേർക്കാം )
    കോൺ ഫ്ലൗർ -3 ടേബിൾ സ്പൂൺ 
    വാനില എസ്സെൻസ് -കാൽ ടീസ്പൂൺ
    • പാൽ  പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക .അതിലേക്കു അല്പം തണുത്തവെള്ളത്തിൽ  കലക്കിയ കോൺ ഫ്ലൗർ ചേർത്ത് നന്നായി ഇളക്കുക.തുടർന്ന് വാനില എസ്സെൻസ് ചേര്ക്കാം.അവസാനം ബാക്കി ജെലാറ്റിൻ ലായനി കൂടി ചേർത്ത് ഒന്നുകൂടി തിളപ്പിച്ച്‌ ഇറക്കാം .
    • ഒരു പുഡ്ഡിംഗ് മോൾഡിൽ ആദ്യം പകുതി മുന്തിരി സിറപ്പ് ഒഴിക്കുക .ഫ്രിഡ്ജിൽ വെച്ച് അര മണിക്കൂർ തണുപ്പിക്കുക .പകുതി സെറ്റ് ആയാൽ അതിനു മുകളിൽ പാൽ ,വാനില മിശ്രിതം ഒഴിക്കുക വീണ്ടും തണുപ്പിക്കുക.ഫ്രീസറിൽ വെക്കേണ്ട കാര്യം ഇല്ല .ആദ്യ layerപെട്ടെന്ന് ഉറച്ചു കിട്ടാൻ വേണ്ടി വെണമെങ്കിൽ 5 മിനിറ്റ് ഫ്രീസറിൽ വെക്കാം..നാല് മണിക്കൂർ എങ്കിലും പുഡ്ഡിംഗ് തണുക്കാൻ അനുവദിക്കുക..



    •  പുഡ്ഡിംഗ് പാത്രത്തിന്റെ മുകളിൽ ഒരു പ്ലേറ്റ് വെക്കുക.എന്നിട്ട് pudding അതിലേക്കു കമഴ്ത്തുക .പെട്ടെന്ന് പാത്രത്തിൽ നിന്ന് ഇളകി കിട്ടണമെങ്കിൽ pudding bowl അൽപ നേരം ചൂട് വെള്ളത്തിലേക്ക്‌ ഇറക്കി വെച്ചാൽ മതി .അതിലും നല്ലത് അഞ്ചു മിനിറ്റ്ഫ്രിഡ്ജിൽ  നിന്ന് വെളിയിൽ  എടുത്തു വെക്കുന്നതാണ് .
    BEAUTIFUL DOUBLE LAYER PUDDING IS READY TO SERVE


            

    Friday, 4 March 2016

    MEAT BOX( ഇറച്ചിപ്പെട്ടി)

                                              

                                            ഇറച്ചിപ്പെട്ടി

               പെട്ടി പെട്ടി
               ശിങ്കാരി  പെട്ടി 
               പെട്ടി തുറന്നപ്പോ ............
               തങ്കപ്പൻ പൊട്ടി .
               അല്ല ഞെട്ടി .  ഞെട്ടും ആരും ഞെട്ടും .ഞാൻ പോലും ഞെട്ടി .പിന്നെ തുടർകമ്പനങ്ങൾ .
    ഭർത്താവു ഞെട്ടി, മക്കൾ ,കൂട്ടുകാർ അങ്ങനെ അങ്ങനെ ....എന്റെ ഇറച്ചിപെട്ടികഴിച്ചവരെല്ലാം 
    ആദ്യം ഞെട്ടി പിന്നെ ഷേക്ക്‌ ഹാൻഡ്‌ തന്നു .അത്ര സ്വാദ് .ഇത് എന്റെ കണ്ടുപിടുത്തം ഒന്നും അല്ല
    ഇത് മലബാർ കാരുടെ സ്വന്തം വിഭവം .പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന, ഇഫ്താർ വിരുന്നു മേശകളിലെ താരം  ഇറച്ചി പെട്ടി .കഴിച്ചു നോക്കണമെന്ന് എത്ര നാളായി ആഗ്രഹിക്കുന്നു .സ്വയം ഉണ്ടാക്കുക തന്നെ ശരണം .അങ്ങനെ ഉണ്ടാക്കി .ഒന്നല്ല ഒരേ കൂട്ടുകൊണ്ട് രണ്ടു വിഭവങ്ങൾ .ഇറച്ചിപെട്ടിയും ഇറച്ചിപ്പത്തിരിയും .ആദ്യം ഇറച്ചിപെട്ടി പറഞ്ഞുതരാം .

     മുട്ട -1 
     മൈദ -1 cup 
    സവോള കൊത്തിയരിഞ്ഞത്‌ -2 
    പച്ചമുളക് -1 
    ഇഞ്ചി അരിഞ്ഞത് -1 tsp 
    വെളുത്തുള്ളി അരിഞ്ഞത്‌ -1 tsp 
    മല്ലിയില അരിഞ്ഞത് -2 tablespoon 
    തക്കാളി അരിഞ്ഞത്‌ -1 
    മുളകുപൊടി -1 1/2 tsp 
    മല്ലിപ്പൊടി -2 tsp 
    ഗരം മസാലപ്പൊടി -1 tsp 
    കുരുമുളക് പൊടി -1/2 tsp 
    ഉപ്പിട്ട് വേവിച്ച  ഇറച്ചി കൊത്തി പൊടിച്ചത് -1 കപ്പ്‌ 


    ഒരു ചീനചട്ടിയിൽ ആദ്യം 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് വഴറ്റുക.ചെറുതായി മൂക്കാൻ തുടങ്ങുമ്പോൾ സവോള അരിഞ്ഞത് ചേർത്ത് വഴറ്റുക.സവോള ഇളം brown നിറം ആകുമ്പോൾ തക്കാളി ചേർക്കാം .തക്കാളി വഴന്നു കഴിയുമ്പോൾ പൊടികൾ എല്ലാം ചേർത്ത് വഴറ്റുക .പൊടികൾ നന്നായി മൂത്തുകഴിയുമ്പോൾ വേവിച്ച് പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചി ,ഉപ്പ് ,1 tbsp മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വാങ്ങി വെക്കുക.
    അടുത്തതായി ഒരു കപ്പ്‌ മൈദ ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കുക .ഒരു nonstick pan അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ തൂത് ഓരോ ചെറിയ തവി മാവ് വീതം കോരി ഒഴിച്ച് നേർമയായി പരത്തി ചുട്ടെടുക്കുക.ജലാംശം വറ്റിയാൽ ഉടൻ എടുക്കുക .ദോശ മറിച്ചിട്ട് വേവിക്കേണ്ട.ഇപ്രകാരം ചുട്ടെടുത്ത ദോശയുടെ മുകളിൽ ഓരോസ്പൂൺ ഇറചിക്കൂട്ടു വെക്കുക. നാലുവശത്തുനിന്നും ഉള്ളിലേക്ക് മടക്കുക.മുട്ട ഒരുനുള്ളു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി അടിക്കുക .അതിലേക്കു 1 tbsp മല്ലിയില ചേർക്കുക.ഓരോ ഇറച്ചി പെട്ടിയും മുട്ടക്കൂട്ടിൽ നന്നായി മുക്കി ,ഒരു nonstick പാനിൽ അരകപ്പ്‌ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ നിരത്തിവെച്ചു വറുത്തെടുക്കുക.shallow fry ചെയ്‌താൽ മതി.ഒരുവശം മൂക്കുമ്പോൾ മറിച്ചിടുക .എല്ലാ ഇറച്ചിപെട്ടിയുംഇത്തരത്തിൽ പാകം ചെയ്തെടുക്കുക .ഈ അളവ് കൊണ്ട് ഏകദേശം 15 
    ഇറച്ചിപെട്ടി ഉണ്ടാക്കാം.


                                           


                                                               Ingradients 

                                                  

                                                                      step 1 

                                                                   സ്റ്റെപ് 2
                                                                 സ്റ്റെപ് 3
                                                               സ്റ്റെപ് 4
                                                              സ്റ്റെപ് 5
                                                                സ്റ്റെപ് 6

    സ്റ്റെപ് 7 
                                               
                                                                    സ്റ്റെപ് 8
                                                                  സ്റ്റെപ് 9

                                                               സ്റ്റെപ് 10
                                                                സ്റ്റെപ് 11
                                                                  സ്റ്റെപ് 12
                                                               സ്റ്റെപ് 13
                                                               സ്റ്റെപ് 14
                                                               സ്റ്റെപ് 15
                                                                  സ്റ്റെപ് 16


    Tuesday, 1 March 2016

    WHEAT POROTTA



             ഗോതമ്പ് പൊറോട്ട 


    മൈദ കൊണ്ടുള്ള പൊറോട്ട കഴിക്കാൻ മടിയുണ്ടോ ? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ .പൂർണമായും സുരക്ഷിതം
    ഗോതമ്പ് പൊറോട്ട
    .
    ഗോതമ്പ് പൊടി -2 കപ്പ് 
    ഇളം ചൂട് പാൽ -1 കപ്പ്
    മുട്ട -1
    പഞ്ചാസാര -അര ടീസ്പൂൻ
    എണ്ണ -1 ടേബിൾ സ്പൂണ്
    യീസ്റ്റ് -കാൽ ടീസ്പൂണ്
    ഉപ്പ് -ആവശ്യത്തിന്
    പാകം ചെയ്യുന്ന വിധം
    കാൽ കപ്പ് പാലിൽ പഞ്ചസാര ലയിപ്പിക്കുക .അതിലേക്ക് യീസ്റ്റ് ചേർത്ത് പതിനഞ്ചു മിനിട്ട് പൊങ്ങാൻ വെക്കുക .പുളിച്ച യീസ്റ്റ് ,ഗോതമ്പുപൊടി ,പാൽ ,മുട്ട ,എണ്ണ ,ഉപ്പു് എന്നിവ ചേർത്ത് നന്നായി കുഴക്കുക. പോരെന്ഗിൽ കുറച്ചു വെള്ളം കൂടി ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ മാർദ്ദവമായി കുഴക്കുക .മാവ് വലിയ ഉരുള പോലെ ഉരുട്ടി എടുത്തതിന് ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 2 മണിക്കൂർ വെക്കുക .തുടർന്ന് മാവ് ചെറിയ ഉരുളകളാക്കി എടുത്ത് ചപ്പാത്തി പരത്തുന്നത് പോലെ ഗോതമ്പ് പൊടി തൂവി പരത്തുക .
    പരത്തിയത്തിനുശേഷം ചപ്പാത്തിയുടെ മുകളിൽ എണ്ണ പുരട്ടുക തുടർന്ന് അതിന് മുകളിലായി ഒരുപോലെ ഗോതമ്പുപൊടി തൂവുക .
    സാരിഞൊറിയുന്നത് പോലെ ഞൊറിഞ്ഞ് എടുക്കുക .എന്നിട്ട് ഒരറ്റത്തുനിന്നും മെല്ലെ മെല്ലെ മറ്റേ അറ്റം വരെ വലിച്ചു നീട്ടുക .തുടർന്ന് നീട്ടി നാട പോലെ ആക്കിയ മാവ് ചക്രം പോലെ ചുരുട്ടുക .അറ്റം ഞെക്കി ഒട്ടിച്ച് വെക്കുക .ഇങ്ങനെ തയ്യാറാക്കിയ മാവ് വീണ്ടും നനഞ്ഞ തുണി
    കൊണ്ട് മൂടി വെക്കുക .എല്ലാ ഉരുളയും ഇതുപോലെ ചുരുട്ടി കഴിഞ്ഞാൽ ആദ്യത്തേത് എടുത്ത് പരത്തി തുടങ്ങാം. വീണ്ടും ചപ്പാത്തി പരതുന്നതുപോലെ വീണ്ടും പരത്തി എടുക്കുക .പരത്താൻ ഒരല്പം എണ്ണ ഉപയോഗിക്കുക .പരത്തിയ പൊറോട്ട എണ്ണ പുരട്ടി ചുട്ടു എടുക്കുക .എല്ലാ പൊറോട്ടയും ചുട്ടെടുത്തതിനു ശേഷം ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുക .മനസ്സിൽ വിരോധം ഉള്ള ആരെയെന്ഗി ലും മനസ്സിൽ ധ്യാനിച്ച് രണ്ടു വശത്തു നിന്നും ഒരേ സമയം മർദ്ദിക്കുക .പൊറോട്ടയുടെ ലയെർ വേർപെട്ടു കിട്ടുന്നതിന് വേണ്ടിയാണ് ഈ മർദ്ദനമുറ . ചൂടോടെ ഈതെന്ഗിലും കറി കൂട്ടി കഴിക്കാം .
    NB
    മുട്ട താല്പ്പര്യം ഇല്ലാത്തവർ ചേർക്കണം എന്നില്ല .

    TOMATO RICE



                                  ടുമാറ്റോറൈസ് 




    ഇതാ പത്തുമിനിട്ടിനുള്ളില്‍ ഒരു ടുമാറ്റോറൈസ് 


    ജീരകശാല അരി -ഒരു കപ്പ് 
    സവോള -2
    ടുമാറ്റോ -2
    ഇഞ്ചി -ഒരിഞ്ച് 
    പച്ചമുളക് -രണ്ട്
    മല്ലിയില,പുതിനായില- ഒോരോ ചെറിയ പിടി
    മുളക് പൊടി,മഞ്ഞള്‍പൊടി,കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍ വീതം
    നെയ് -ഒരുവലിയ സ്പൂണ്‍ സണ്‍ഫ്ളവര്‍ ഒായില്‍- രണ്ട് വലിയ സ്പൂണ്‍
    ഒരു പ്രഷര്‍ കുക്കറില്‍ നെയ്യും എണ്ണയും ഒഴിക്കുക.അതിലേക്ക് ആറ് ഗ്രാമ്പൂ രണ്ട്ഏലയ്കാ ഒരു കറുവാപട്ട നുറുക്കിയത് ഒരു ചെറിയ സ്പൂണ്‍ കുരുമുളക് എന്നിവ ചേര്‍ക്കുക.മസാല മൂത്തമണം വരുമ്പോള്‍ സവോള,പച്ചമുളക് പിളര്‍ന്നത്,ഇഞ്ചി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക.അതിനുശേഷം ടുമാറ്റോ അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക.പൊടികളും ഉപ്പും ചേര്‍ക്കുക. ഉപ്പ് മുന്നിട്ട് നില്‍ക്കണം.അരിഞ്ഞ ഇലകളും കഴുകി വാരിവെച്ച അരിയും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് കുക്കര്‍ അടച്ച് വെയിറ്റിടുക.രണ്ട് വിസില്‍ വരുന്നത് വരെ കൂടിയതീയിലും തുടര്‍ന്ന് രണ്ട് മിനിട്ട് കുറഞ്ഞതീയിലും വേവിക്കുക.അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ വെയിറ്റ് ഊരി മാറ്റാം.ഒരു ഫോര്‍ക്ക് ഉപയോഗിച്ച് പതിയെ ഇളക്കി യോജിപ്പിക്കുക.വറുത്ത അണ്ടിപരിപ്പു വിതറുക.ഇടത്തരം വലിപ്പമുള്ള കുക്കര്‍ ഉപയോഗിക്കുക. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടും.കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ എപ്പോഴും അലങ്കരിച്ച് മാത്രം വിളമ്പുക.


    PINAPPLE AND DATES PUDDING.



    PINAPPLE AND DATES PUDDING


    Pinapple chopped -2 cups+3 slices
    dates chopped -1 cup
    milk-1 litre
    sugar-11/2 cup+ 1/4 cup
    gelatin-20g
    custard powder-4 table spoon
    cherries-10 numbers
    violet grapes- for garnishing
    Method of cooking
    20g of gelatin is dissolved in 1/2 cup of water then add 1/2 cup of boiling water to it.keep it aside.
    Chopped and sliced pinapple is boiled with 1/4 cup of sugar.(Pinapple should be boiled with sugar other wise some enzymes in pinapple will prevent the action of gelatin). 4 table spoons of custard powder is dissolved in half cup of cold milk. The remaining milk is boiled in a saucepan for 5 minutes with 11/2 cup of sugar.Add the custard solution to the boiling milk.Boil and add the gelatin solution to the milk and boil again till a thick consistency is reached.
    Line the bottom of a dish with boiled pinapple slices. Pour the custard over it till a uniform layer is formed.Spread the chopped pinapples over it as a second layer and pour the custard agin. Spread the chopped datefruits over it as a third layer. Cover that layer with custard.Keep the pudding in a refrigerator for at least 4 hours(do not freeze).Place a plate over the dish and invert the dish over the plate so that the pinapple slices appear on the top of the pudding.Pinapple dates pudding is ready to serve.

                                                                         step 1

                                                                          step 2

    step 3

                                               
                                                                   step.4

                                                                       
                                                                 step.5
                                                                   step .6

                                                             
                                                                       step.7