Popular Posts

Showing posts with label meat. Show all posts
Showing posts with label meat. Show all posts

Wednesday, 6 July 2016

STUFFED CHICKEN FRY (MALABAR DISH)

മലബാർ  കോഴി നിറച്ചത്

കോഴി നിറച്ചു ഡ്രൈ ആയിട്ട് വറുക്കുന്ന രീതിയാണ്‌ ഇവിടെ കാണിച്ചിരിക്കുന്നത് .അവശ്യക്കാര്ക്ക് വേണമെങ്കിൽ ഗ്രേവി ടൈപ്പ് ആയും ചെയ്യാവുന്നതാണ്

കോഴി മുഴുവനായി വൃത്തിയാക്കിയത് -1 കിലോ
മുളക് പൊടി -2  ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
ഉപ്പ്

ആദ്യം കോഴിയുടെ മുകളിൽ മുഴുവൻ ഫോർക്ക് കൊണ്ട് കുത്തി ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുക .പൊടികളെല്ലാം അല്പം വെള്ളത്തിൽ കുഴച്ചു കോഴിയുടെ അകത്തും പുറത്തും ഒരുപോലെ തേച്ചു പിടിപ്പിക്കുക .ഇത് ഒരു മണിക്കൂർ നേരത്തേക്ക് അനങ്ങാതെ മൂടി വെച്ചേക്കുക .

സ്റ്റഫ്ഫിങ്ങ് ചെയ്യുന്നതിന്

മുട്ട പുഴുങ്ങി തോട് കളഞ്ഞത് -3
സവാള -3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
പച്ചമുളക് -3 എണ്ണം (പിളർന്നത്  )
ടൊമാറ്റോ -1
മുളക് പൊടി -1 ടേബിൾ സ്പൂൺ
മല്ലിപൊടി -2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ഗരം മസാല പൊടി -ഒരു ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
ഉപ്പു -ആവശ്യത്തിന്
എണ്ണ -വഴറ്റാനും വറുക്കാനും ആവശ്യത്തിന്


ഒരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ,സവാള ,പച്ചമുളക് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ യഥാക്രമം വഴറ്റുക .തുടർന്ന് ടൊമാറ്റോ അരിഞ്ഞത് ചേർത്ത് വഴറ്റുക തുടർന്ന് പൊടികളും ഉപ്പും ചേർത്ത് വഴറ്റുക .ഇതിലേക്ക് കാൽ കപ്പ്‌ വെള്ളം ചേർത്ത് തിളപ്പിച്ച്‌ വറ്റിക്കുക .പുഴുങ്ങിയ മുട്ട കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി വാങ്ങി വെക്കുക.




Saturday, 11 June 2016

CHILLY CHICKEN PASTA

             

                                    ചില്ലി ചിക്കൻ പാസ്ത



പാസ്ത-(അല്പം എണ്ണയും ഉപ്പും ചേർത്ത വെള്ളത്തിൽ
                    തിളപ്പിച്ച്‌ ഊറ്റിയത് )- 200 g
സവാള -2
പച്ച ,മഞ്ഞ ,ചുവപ്പ് നിറങ്ങളിലെ കാപ്സിക്കം -ഓരോ ചെറുത്‌
ഇഞ്ചി നീളത്തിൽ അരിഞ്ഞത്‌  -ഒരു ടീസ്പൂൺ
വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - 1 ടീസ്പൂൺ
പച്ചമുളക് (ചരിച്ചു ചെറുതായി മുറിച്ചത് )-2
കാബേജ് ചതുരത്തിൽ മുറിച്ചത് -അര കപ്പ്‌
കാരറ്റ് വട്ടത്തിൽ മുറിച്ചത് - 2 ചെറുത്‌
ചിക്കൻ കഷണങ്ങൾ (ഉപ്പും കുരുമുളകും ഇട്ടു വേവിച്ചത്)-ഒരു കപ്പ്‌
സെലറി- ഒരു തണ്ട്  ചെറുതായി അരിഞ്ഞത്
സ്പ്രിംഗ് ഒനിയൻ -ഒരു പിടി (ചെറുതായി അരിഞ്ഞത്)
സൺഫ്ലവർ ഓയിൽ -4 ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് -3 ടേബിൾ സ്പൂൺ
സോയാബീൻ സോസ് - 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ചിക്കൻ സ്റ്റോക്ക്‌  -അര കപ്പ്‌


ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിക്കുക .എണ്ണ ചൂടാവുമ്പോൾ അതിലേക്കു ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക .പിന്നീട് സെലറി അരിഞ്ഞത് ചേർത്ത്റ്വഴറ്റു ക .
അതിലേക്കു സവോള ചതുരത്തിൽ അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക .
സവോള നിറം മാറുന്നതിനു മുൻപ് കാരറ്റ്  അരിഞ്ഞതും കാബേജ് അരിഞ്ഞതും ചേർക്കുക .നിറം മാറി തുടങ്ങുന്നതിനു മുൻപ് കാപ്സികം അരിഞ്ഞത് ചേർത്ത് വഴറ്റുക .തുടർന്ന് ചിക്കൻ ചേർത്ത് വഴറ്റുക .
ഇതിലേക്ക് കുരുമുളക് പൊടി ,ഉപ്പു ,ടൊമാറ്റോ സോസ് ,സോയ സോസ് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക .ചിക്കൻ വെന്ത വെള്ളം ഉണ്ടെങ്കിൽ അതുകൂടി ചേർത്തതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന പാസ്ത ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക .













PATHIRI AND DUCK CURRY


അരി  പത്തിരിയും താറാവ് കറിയും

പത്തിരി പൊടി -1 കപ്പ്‌
വെള്ളം -ഒന്നര കപ്പ്‌
നെയ്യ് -ഒരു ടീസ്പൂൺ
ഉപ്പ്

വെള്ളം ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കുക .അതിലേക്കു പത്തിരി പൊടി ചേർത്ത് തവി കണകൊണ്ട്‌ കുഴക്കുക .തീ അണക്കുക.ചൂടാറിയതിനുശേഷം കൈ കൊണ്ട് നന്നായി മർദിച്ച് കുഴക്കുക .ചെറിയ ഉരുളകളാക്കി  അരിപ്പൊടി പുരട്ടി ചപ്പാത്തി പോലെ പരത്തി നെയ്യിടാതെ ചുട്ടെടുക്കുക .നെയ്യിൽ വറ താളിച്ച്‌ ഉപ്പിട്ട തേങ്ങാപാൽ തയ്യാറാക്കി വെക്കുക .ഉപയോഗിക്കാൻ നേരം പത്തിരിയുടെ മുകളിൽ ഈ പാൽ ഒഴിച്ച് ഉപയോഗിക്കുക


താറാവ് കറി


താറാവ് കഷണങ്ങൾ -ഒരു കിലോ
സവാള-3
പച്ച മുളക് -4
ഇഞ്ചി വെളുത്തുള്ളി- ഒരു ടീസ്പൂൺ
ചതച്ചത് -1  ടീസ്പൂൺ
കറിവേപ്പില -ഒരു കതിർപ്പ്
ടൊമാറ്റോ -1
ഉരുളക്കിഴങ്ങ് -1

മുളക് പൊടി -രണ്ടര ടേബിൾ സ്പൂൺ
മല്ലിപ്പൊടി -2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഗരം മസാല പൊടി  -1 ടീസ്പൂൺ
എണ്ണ -കാൽ കപ്പ്‌
ഉപ്പ്
വിന്നാഗിരി - 1 ടീസ്പൂൺ
തേങ്ങാപാൽ  -ഒരു കപ്പ്‌



  • താറാവ് നന്നായി കഴുകി വാരി ഉപ്പും കുരുമുളക് പൊടിയും പുരട്ടി പത്തു മിനിറ്റ് വെക്കുക      
  • ഒരു ഉണങ്ങിയ ചീനച്ചട്ടിയിൽ ബാക്കി പൊടികളെല്ലാം നന്നായി മൂപ്പിക്കുക 
  • ഒരു പ്രഷർ കുക്കറിൽ എണ്ണ ഒഴിച്ച് അരപ്പ് പുരട്ടി വെച്ചിരിക്കുന്ന താറാവ് കഷണങ്ങൾ  ചെറുതായി വറുത്തു കോരുക .
  • അതേ എണ്ണയിൽ സവാള ,പച്ചമുളക് എന്നിവ വഴറ്റുക .ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക .
  • ടൊമാറ്റോ കൂടി ചേർത്ത് വഴറ്റുക  അതിനു ശേഷം മൂപ്പിച്ച പൊടികൾ അല്പം വെള്ളത്തിൽ കലക്കി ചേർത്ത് വഴറ്റുക .
  • ഇതിലേക്ക് ഒരു കപ്പ്‌ വെള്ളവും വിന്നാഗിരിയും പോരാത്ത ഉപ്പും ചേർത്ത് ഇളക്കി ഇറച്ചിയും കൂടി ചേർത്ത് കുക്കർ  അടച്ചു  വേവിക്കുക .
  • പാകത്തിന് വെന്ത ശേഷം ഒരു കപ്പ്‌ തേങ്ങാപാൽ കൂടി ചേർത്ത് എണ്ണ തെളിയുന്നത് വരെ തിളപ്പിച്ച്‌ വറ്റിക്കുക.
  • വട്ടത്തിൽ അരിഞ്ഞു വറുത്ത ഉരുളക്കിഴങ്ങ് കൂടി കറിയിൽ ചേർക്കുക 





Monday, 9 May 2016

DUCK KHORMA (GREEN COLOUR)



                          താറാവ്  കുറുമ 

                                    (പച്ച നിറം)

താറാവ് ഇറച്ചി -1 കിലോ
സവോള -4 
ഇഞ്ചി -2 ഇഞ്ച്‌ 
വെളുത്തുള്ളി -10 ചുള 
ഏലക്ക -8
 ഗ്രാമ്പൂ -8 
കറുവാപ്പട്ട -2 ഇഞ്ച്‌ 
പെരുംജീരകം -2 ടീസ്പൂൺ 
കുരുമുളക് -1 ടീസ്പൂൺ 
കസ്കസ് - 2 ടേബിൾ സ്പൂൺ 
പച്ചമുളക് -25 
കുരുമുളക് പൊടി -1 ടീസ്പൂൺ 
മഞ്ഞൾ പൊടി - 1 ടീസ്പൂൺ 
മല്ലിപൊടി -2 ടേബിൾ സ്പൂൺ  
അണ്ടിപരിപ്പ് -50 ഗ്രാം 
കട്ടിതേങ്ങാപ്പാൽ -2 കപ്പ്‌ 
വിന്നാഗിരി-2 ടീസ്പൂൺ 
എണ്ണ -അര കപ്പ്‌ 
വെള്ളം -1 കപ്പ്‌ 
ഉരുളക്കിഴങ്ങ് അരിഞ്ഞത് -1 
ഉപ്പു -ആവശ്യത്തിന് 


അണ്ടിപ്പരിപ്പ് വെള്ളത്തിൽ കുതിർത്തു അരച്ച് എടുക്കുക .ഇത് തേങ്ങാപ്പാലിൽ കലക്കി വെക്കുക .
മസാലക്കൂട്ട് എല്ലാം കൂടി ചൂടാക്കി പൊടിക്കുക .സവോള ,ഇഞ്ചി അരിഞ്ഞത് ,പച്ചമുളക് ,കസ്കസ്  എന്നിവ എണ്ണയിൽ വഴറ്റുക .സവോള വഴന്നു തുടങ്ങുമ്പോൾ (നിറം മാറരുത് ),പൊടികൾ എല്ലാം ചേർത്ത് വീണ്ടും വഴറ്റി അരച്ച് എടുക്കുക .അരപ്പ് അളവ് വെള്ളത്തിൽ കലക്കി ഉപ്പും വിന്നഗിരിയും ഇറച്ചിയും ചേർത്ത് പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ കൂടിയ തീയിലും തുടർന്ന് പത്തു മിനിറ്റ് കുറഞ്ഞ തീയിലും വേവിക്കുക .കുക്കർ തുറന്ന് അണ്ടിപ്പരിപ്പ് അരച്ച് ചേർത്ത തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.ചാർ തടിച്ചു എണ്ണ തെളിയുമ്പോൾ തീ അണക്കുക .ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞു വറുത്തെടുത്തത് വെച്ച് അലങ്കരിച്ചു വിളമ്പുക .





Wednesday, 4 May 2016

MUTTON STEW


                                                      MUTTON STEW


മട്ടൺ  കഷണങ്ങളാക്കി മുറിച്ചുത് -1 kg
നാരങ്ങ -1 / 2
സവോള -4
പച്ചമുളക് -12  to 15
ഇഞ്ചി -ഒന്നര ഇഞ്ച്‌
ഗ്രാമ്പു -10
ഏലക്ക -6
കറുവപ്പട്ട -1 ഇഞ്ച്‌ ചെറുതായി നുറുക്കിയത്
കുരുമുളക് -2 ടീസ്പൂൺ
തക്കോലം -1
വെളുത്തുള്ളി -10 ചുള
നെയ്യ് -1 ടീസ്പൂൺ
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് -6
തേങ്ങ വലുത് -ഒരു മുറി
കാരറ്റ് -2
ഉരുളക്കിഴങ്ങ്  ചെറുത്‌ -2
വിന്നാഗിരി -1 ടീസ്പൂൺ
മൈദ -2 ടീസ്പൂൺ
ഉപ്പു


  • മട്ടൻ കഷണങ്ങൾ വെള്ളത്തിൽ നന്നായി കഴുകി ഊറ്റി എടുത്തതിനു ശേഷം ഒരുമുറി നാരങ്ങയുടെ നീര്ചേർത്ത് ഒന്നുകൂടി കഴുകുക .
  • ഒരു മുറി തേങ്ങയിൽ നിന്ന് ഒരു കപ്പ്‌ ഒന്നാം പാലും, രണ്ടു കപ്പ്‌ രണ്ടാം പാലും പിഴിഞ്ഞ് എടുക്കുക 
  • കാരറ്റ്, ഉരുളക്കിഴങ്ങ്  തൊലി കളഞ്ഞു അഞ്ചു രൂപാ തുട്ടിന്റെ ഘനത്തിൽ അരിയുക .വലിയ ഉരുളക്കിഴങ്ങ് ആണെങ്കിൽ രണ്ടായി മുറിച്ചതിനു ശേഷം അരിയുക .
  • ഒരു പ്രഷർ കുക്കെറിൽ ആദ്യം ഒരു ടീസ്പൂൺ നെയ്‌ ഒഴിച്ചതിനു ശേഷം ബാക്കി വെളിച്ചെണ്ണ കൂടി ഒഴിക്കുക . നെയ്‌ ചൂടാവുമ്പോൾ ഗ്രാമ്പു ,കറുവാപട്ട ,ഏലക്ക ,തക്കോലം ,പത്തു കുരുമുളക് എന്നിവയിട്ട് ചൂടായി മസാല മൂത്ത മണം വരുമ്പോൾ സവോള അരിഞ്ഞത് പച്ചമുളക് പിളർന്നത് ,ഇഞ്ചി കനം കുറച്ചു അരിഞ്ഞത് എന്നിവചേർത്ത് വഴറ്റുക.സവോളയുടെ നിറം മാറരുത് ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ഇറച്ചിയും ,ഉപ്പും വിന്നാഗിരിയും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.തുടർന്ന് രണ്ടു കപ്പ്‌ വെള്ളം കൂടി ചേർത്ത് cooker അടച്ചു weight ഇട്ടു whistle വരുന്നത് വരെ കൂടിയ തീയിലും തുടർന്ന് ഏകദേശം 20 മിനിറ്റ് കുറഞ്ഞ തീയിലും വേവിക്കുക.തുടർന്ന് അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ് ,ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് ഒരു വിസിൽ വരുന്നത് വരെ  ഒന്നുകൂടി വേവിക്കുക .
  • വെളുത്തുള്ളി ബാക്കി കുരുമുളക് കൂടി ചേർത്ത് ചതക്കുക .
  • ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക .എണ്ണ ചൂടാവുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും കുരുമുളകും ഇട്ടു മൂപ്പിക്കുക .അതിലേക്ക് 2 ടീസ്പൂൺ മൈദ ചേർത്ത് മൂപ്പിക്കുക .തുടർന്ന് അതിലേക്കു രണ്ടാം പാൽ ഒഴിച്ച് കട്ടയില്ലാതെ കലക്കി തിളപ്പിച്ച്‌ ,വേവിച്ച ഇറചിയിലേക്ക് ഒഴിക്കുക.
  • ചാർ തടിക്കാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒന്നുകൂടി തിളപ്പിച്ച്‌ വാങ്ങാം പോരാത്ത ഉപ്പും കുരുമുളക് പൊടിയും അവസാനം ചേർക്കുക .
  •  അണ്ടിപ്പരിപ്പ് രണ്ടായി പിളർന്നു എണ്ണയിൽ മൂപ്പിച്ചു ചേർക്കുക .
NB .stew ഒരിക്കലും ഒരുപാട് കുറുകി പോവരുത് .സാമ്പാർ ന്റെ പാകത്തിൽ  അയവുണ്ടാവണം
ഒരുപാടു ഇളക്കി കാരറ്റ് ,ഉരുളക്കിഴങ്ങ് എന്നിവ പൊടിയരുത് .
സ്റ്റെപ് 1 


step 2


step 3

 step 4


step 5


step 6


step 7 



step 8


step 9


 step 10



step 11




step 12 


step 13(Add thick coconut milk)





Monday, 14 March 2016

CHICKEN BURGER

                    
                        ചിക്കൻ ബർഗർ 
കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ബർഗർ .വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതും.തീർത്തും ആരോഗ്യകരവുമായ ഒരു വിഭവം ആണ് ബർഗർ .നിർഭാഗ്യവശാൽ പലരും ബർഗറിനെ ഒരു ജങ്ക് ഫുഡ്‌ ആയാണ് കരുതുന്നത് .എന്നാൽ ബർഗർ അത്തരക്കാരനല്ല എന്നാണ് എന്റെ പക്ഷം .complan ന്റെ പരസ്യത്തിൽ കാണുന്നതുപോലെ ഒരു 'ompleate planned food 'ആണ് ബർഗർ .വളരെ കുറച്ചു എണ്ണയിൽ വറുത്തെടുത്ത അല്ലെങ്കിൽ grill ചെയ്തെടുത്ത
ചിക്കൻ പാറ്റീസ് ആണ് ഇതിന്റെ പ്രധാന ഘടകം .പിന്നെ fresh  vegitables and leaves .കുറച്ചു സോസും .പലപ്പോഴും സാധാരണ ബേക്കറികളിൽ  നിന്ന് ലഭിക്കുന്നത് യഥാർത്ഥബർഗർ അല്ല .ഒരു ബൺ മുറിച്ചു നടുക്ക് ഒരു cutlet വെച്ച് തരുന്നത്  burger അല്ല .അത് വെറും പറ്റിക്കൽസ് .
ഇതൊന്നു ട്രൈ ചെയ്തു നോക്ക് .ഏതെങ്കിലും ഐറ്റം ഇല്ലെങ്കിൽ നമുക്ക് ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാന്നെ. ബൺ,കുറച്ചു ചിക്കൻ ,രണ്ടു ടൊമാറ്റോ ,ഒരു സാലഡ് വെള്ളരി ,ഒന്ന് രണ്ടു  സവോള ,ലെറ്റുസ് ഇല്ലെങ്കിൽ വെറും കാബേജ് ,ടുമാറ്റോ സോസ് ,ഒരു മുട്ട ,രണ്ടു മൂന്നു slice bread,വെണ്ണ ,ഇത്രയും ഉണ്ടെങ്കിൽ പതിനഞ്ചു മിനിട്ടിനുള്ളിൽ ചിക്കൻ ബർഗർ ഉണ്ടാക്കാം.ബാക്കി ഐറ്റംസ് ഒക്കെ ഉണ്ടെങ്കിൽ ആർഭാടമായി .അത്രതന്നെ.
.വലിയ ബൺ-4
മയോണൈസ് സോസ് (ഇല്ലെങ്കിൽ വെണ്ണ )-4 ടേബിൾ സ്പൂൺ
ചിക്കൻ എല്ലില്ലാതെ -100 g
സവോള കൊത്തിയരിഞ്ഞത്‌ -1 കപ്പ്‌
കാപ്സിക്കം  ചെറുതായി അരിഞ്ഞത്‌ -2or 3 ടേബിൾ സ്പൂൺ
 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
സോയാബീൻ സോസ്-1 ടീസ്പൂൺ
സെലറിയുടെ തണ്ട്  അരിഞ്ഞത് -2 ടീസ്പൂൺ
മുട്ട -1
bread slices -5
sunflower ഓയിൽ-1/ 4 കപ്പ്‌
ഉപ്പ് ആവശ്യത്തിന്

സവോള -2
ടൊമാറ്റോ -2
സാലഡ് വെള്ളരി -1
ലെട്ടൂസ്  അല്ലെങ്കിൽ കാബേജിന്റെ ഇതൾ -4
ടുമാറ്റോ സോസ് -4 ടേബിൾ സ്പൂൺ
ചെറി -2
ടൂത്ത് പിക്ക് -4
കാരട്ട് -4 slice

  • bread മിക്സിയിലിട്ടു പൊടിച്ചു എടുക്കുക 


  • ചിക്കൻ വേവിക്കാതെ തന്നെ മിക്സിയിലിട്ടു അരച്ച് എടുക്കുക.
  • ഓരോ ബണ്ണും രണ്ടായി മുറിക്കുക 
  • മുറിച്ച ബണ്ണിന്റെ വശങ്ങളിൽ മയോണൈസ് സോസ് പുരട്ടുക 
  • അരച്ച ചിക്കെനിലേക്ക് എണ്ണ ഒഴിച്ചുള്ള ബാക്കി എല്ലാ ചേരുവകകളും മിക്സ്‌ ചെയ്യുക .
  • കുഴച്ച മിശ്രിതം നാലായി ഭാഗിച്ച് ഓരോന്നും വലിയ വട പോലെ പരത്തുക 
  • പരത്തിയ വടകൾ എണ്ണയിലിട്ട് തിരിച്ചും മറിച്ചുമിട്ടു വേവിച്ചു എടുക്കുക .ചെറുതായി മൊരിയണം..ഇതാണ് പാറ്റീസ് .
  • വെണ്ണ അല്ലെങ്ങിൽ മയോണൈസ് പുരട്ടിയ ബൺമുറിച്ചു കഷണം എടുക്കുക.ബണ്ണിന്റെ താഴത്തെ പകുതി ആദ്യം എടുക്കുക .മുകളിൽമയോണൈസ് അല്ലെങ്കിൽ വെണ്ണ പുരട്ടുകഅതിന്റെമുകളിൽ  ഒരു ലെട്ടുസ് ഇതൾ വെക്കുക  അതിന്റെ മുകളിൽ 3 slice സവോള തൃകോണാകൃതിയിൽ നിരത്തുക .അതിന്റെ മുകളിൽ 3 slice ടുമാറ്റോ നിരത്തുക .അതിന്റെ മുകളിൽ ഒരു  പാറ്റീസ് വെക്കുക . പാറ്റീസ് വെച്ചതിന്റെ മുകളിൽ അല്പം ടുമാറ്റോ സോസ് ഒഴിക്കാം.അതിന്റെ മുകളിലായി 3 slice വെള്ളരി നിരത്തുക . ബണ്ണിന്റെ മറ്റേ പകുതി വെച്ച് അടക്കുക.ഏറ്റവും മുകളിൽ ഒരു slice carrot ,ഒരു പകുതി ചെറി  എന്നിവ വെച്ച് ടൂത്ത്പിക്ക്കൊണ്ട് കുത്തി ഉറപ്പിക്കുക .
  • വശങ്ങളിലേക്ക് ഒരുപാട് തള്ളി നില്ക്കുന്ന ഇലകൾ മുറിച്ചു ഷേപ്പ് ചെയ്യുക 


  • HEALTHY AND EASY CHICKEN BURGER IS READY TO SERVE


    INGRADIENTS

    step 1

    step 2

    step 3

    step 4
    step 5


    step 6

    step 7












       

    Saturday, 27 February 2016

    ന്യൂഡിൽ കബാബ്




    ന്യൂഡിൽ കബാബ്

    പ്ലെയിന്‍ ന്യൂഡില്‍സ് ഉപ്പിട്ട് നന്നായി വേവിച്ചത് -100g
    കാരട്ട് ചുരണ്ടിയത് - 1
    പച്ചഗ്രീന്‍പീസ് - ഒരുപിടി 
    സവോള കൊത്തിയരിഞ്ഞത് - 1
    എണ്ണ-1/4 cup
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp
    മുളക് പൊടി 1/2 tsp
    മഞ്ഞള്‍ പൊടി -1/4 tsp
    കുരുമുളക് പൊടി -1/2 tsp
    ഗരംമസാലപ്പൊടി -1/2 tsp
    കാല്‍കപ്പ് നന്നായി വെന്ത് കുഴഞ്ഞ നൂഡില്‍സ് , മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരയ്ക്കുക . ഒരുപാനില്‍എണ്ണചൂ ടാക്കി സവോള വഴറ്റുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുകതുടര്‍ന്ന് ക്യാരറ്റ് ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് അല്പനേരം വഴറ്റുക. പൊടികള്‍ ചേര്‍ത്ത് വഴറ്റുക .വേവിച്ച നൂഡില്‍സും അരച്ച നൂഡില്‍സും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക നനഞ്ഞ കൈയ്യുപയോഗിച്ച് വട പോലെ പരത്തി എണ്ണയിലിട്ട് വറുത്തെടുക്കാം (shallow fry)