Popular Posts

Showing posts with label duck recipe. Show all posts
Showing posts with label duck recipe. Show all posts

Monday, 13 June 2016

PRAWN PULAV



                           

                                                  ചെമ്മീൻ പുലാവ്

വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ചെമ്മീൻ പുലാവ് .

ആവശ്യമുള്ള സാധനങ്ങൾ

ചെമ്മീൻ വൃത്തിയാക്കിയത് -1 കപ്പ്‌  
ബിരിയാണി അരി -2 കപ്പ്‌
സവാള -2
ഇഞ്ചി -ഒരിഞ്ച്
റ്റൊമറ്റൊ -1
പച്ച മുളക് -2
ഗ്രാമ്പൂ -6
ഏലക്ക -3 
കറുവാപ്പട്ട-2 ചെറിയ കഷണം
കുരുമുളക് -1 ടീസ്പൂൺ
മുളക് പൊടി -അര ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
തേങ്ങാപാൽ -അര കപ്പ്‌
വെള്ളം -ഒന്നര കപ്പ്‌
നെയ്യ്- 3  ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പുതിനയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ 

  • ബിരിയാണി അരി  പതിനഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർക്കുക 
  • ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ 1 ടേബിൾ സ്പൂൺ  നെയ്യ് ഒഴിക്കുക .നെയ്യ് ചൂടാവുമ്പോൾ അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചെമ്മീൻ ഇട്ടു ചെറുതായി ഒന്ന് വറുത്തു കോരുക.അതിനു ശേഷം ബാക്കി നെയ്യ് കൂടി ഒഴിച്ച്  ഗ്രാമ്പൂ ,കറുവാപട്ട ,ഏലക്ക  കുരുമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക.
  • മസാല മൂത്ത മണം വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ,പിളർന്ന പച്ചമുളക് ,ഘനം കുറച്ച് അരിഞ്ഞതും ചേർത്ത് വഴറ്റുക .
  • ആവശ്യത്തിന് ഉപ്പു ചേർക്കുക .തുടർന്ന് ടൊമാറ്റോ ചെറുതായി അരിഞ്ഞത് വഴറ്റുക .
  • ടൊമാറ്റോ നന്നായി വഴന്നു കഴിയുമ്പോൾ അളവ് വെള്ളവും തേങ്ങാപ്പാലും ഇലകളും ചേർക്കുക .
ഉപ്പ് ഒന്നുകൂടി പാകമാക്കിയത്തിനു ശേഷം കുതിർത്തഅരിയും വറുത്ത ചെമ്മീനും  ചേർത്ത് മൂടി വെച്ച് വേവിക്കുക .

അരിഞ്ഞമല്ലിയില വിതറി ചൂടോടുകൂടി വിളമ്പുക 





Saturday, 11 June 2016

PATHIRI AND DUCK CURRY


അരി  പത്തിരിയും താറാവ് കറിയും

പത്തിരി പൊടി -1 കപ്പ്‌
വെള്ളം -ഒന്നര കപ്പ്‌
നെയ്യ് -ഒരു ടീസ്പൂൺ
ഉപ്പ്

വെള്ളം ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കുക .അതിലേക്കു പത്തിരി പൊടി ചേർത്ത് തവി കണകൊണ്ട്‌ കുഴക്കുക .തീ അണക്കുക.ചൂടാറിയതിനുശേഷം കൈ കൊണ്ട് നന്നായി മർദിച്ച് കുഴക്കുക .ചെറിയ ഉരുളകളാക്കി  അരിപ്പൊടി പുരട്ടി ചപ്പാത്തി പോലെ പരത്തി നെയ്യിടാതെ ചുട്ടെടുക്കുക .നെയ്യിൽ വറ താളിച്ച്‌ ഉപ്പിട്ട തേങ്ങാപാൽ തയ്യാറാക്കി വെക്കുക .ഉപയോഗിക്കാൻ നേരം പത്തിരിയുടെ മുകളിൽ ഈ പാൽ ഒഴിച്ച് ഉപയോഗിക്കുക


താറാവ് കറി


താറാവ് കഷണങ്ങൾ -ഒരു കിലോ
സവാള-3
പച്ച മുളക് -4
ഇഞ്ചി വെളുത്തുള്ളി- ഒരു ടീസ്പൂൺ
ചതച്ചത് -1  ടീസ്പൂൺ
കറിവേപ്പില -ഒരു കതിർപ്പ്
ടൊമാറ്റോ -1
ഉരുളക്കിഴങ്ങ് -1

മുളക് പൊടി -രണ്ടര ടേബിൾ സ്പൂൺ
മല്ലിപ്പൊടി -2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഗരം മസാല പൊടി  -1 ടീസ്പൂൺ
എണ്ണ -കാൽ കപ്പ്‌
ഉപ്പ്
വിന്നാഗിരി - 1 ടീസ്പൂൺ
തേങ്ങാപാൽ  -ഒരു കപ്പ്‌



  • താറാവ് നന്നായി കഴുകി വാരി ഉപ്പും കുരുമുളക് പൊടിയും പുരട്ടി പത്തു മിനിറ്റ് വെക്കുക      
  • ഒരു ഉണങ്ങിയ ചീനച്ചട്ടിയിൽ ബാക്കി പൊടികളെല്ലാം നന്നായി മൂപ്പിക്കുക 
  • ഒരു പ്രഷർ കുക്കറിൽ എണ്ണ ഒഴിച്ച് അരപ്പ് പുരട്ടി വെച്ചിരിക്കുന്ന താറാവ് കഷണങ്ങൾ  ചെറുതായി വറുത്തു കോരുക .
  • അതേ എണ്ണയിൽ സവാള ,പച്ചമുളക് എന്നിവ വഴറ്റുക .ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക .
  • ടൊമാറ്റോ കൂടി ചേർത്ത് വഴറ്റുക  അതിനു ശേഷം മൂപ്പിച്ച പൊടികൾ അല്പം വെള്ളത്തിൽ കലക്കി ചേർത്ത് വഴറ്റുക .
  • ഇതിലേക്ക് ഒരു കപ്പ്‌ വെള്ളവും വിന്നാഗിരിയും പോരാത്ത ഉപ്പും ചേർത്ത് ഇളക്കി ഇറച്ചിയും കൂടി ചേർത്ത് കുക്കർ  അടച്ചു  വേവിക്കുക .
  • പാകത്തിന് വെന്ത ശേഷം ഒരു കപ്പ്‌ തേങ്ങാപാൽ കൂടി ചേർത്ത് എണ്ണ തെളിയുന്നത് വരെ തിളപ്പിച്ച്‌ വറ്റിക്കുക.
  • വട്ടത്തിൽ അരിഞ്ഞു വറുത്ത ഉരുളക്കിഴങ്ങ് കൂടി കറിയിൽ ചേർക്കുക