Popular Posts

Monday, 9 May 2016

VANILLA BISCUIT




                                                   വാനില ബിസ്കറ്റ് 

മൈദ _ഒരു കപ്പ് 

പഞ്ചസാര പൊടിച്ചത് -അരകപ്പ് 
വെണ്ണ -50g
കോണ്‍ഫ്ളോർ -കാല്‍ കപ്പ് 
ബേക്കിംഗ് പൗഡർ  -ഒരു ടീസ്പൂണ്‍
മുട്ട -ഒന്ന് 
വാനില എസ്സൻസ്  -കാല്‍ ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്

ഒരു മുട്ട നന്നായി അടിച്ചെടുക്കുക.അതിലേക്ക് ഉരുക്കിയ വെണ്ണ
 ചേർത്ത്  ഇളക്കി യോജിപ്പിക്കുക.അതിലേക്ക് 
മൈദ,കോണ്‍ഫ്ളോർ ,പൊടിച്ച പഞ്ചസാര വാനില
എസ്സന്‍സ്,baking powder എന്നിവ ചേർത്ത്  ചപ്പാത്തിക്ക് 
കുഴക്കുന്നത് പോലെ നന്നായി കുഴക്കുക.ആവശ്യമെങ്കില്‍ ഒരു
സ്പൂൺ  പാൽ ചേർത്ത്  കുഴക്കുക.ഒട്ടും അയഞ്ഞ് പോവരുത്.
 ഇത്തരത്തില്‍ കുഴച്ചമാവ് ഒരു ചപ്പാത്തി പലകയില്‍ വെച്ച് 
കോണ്‍ ഫ്ളോര്‍ തൂവി ഒരു രൂപാ തുട്ടിന്റെ ഘനത്തില്‍ വലിയ
 പാളിയായി പരത്തുക.ഇത് ബിസ്കറ്റ് കട്ടർ  ഉപയോഗിച്ച് 
ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.ഒരു 
പ്രീ ഹീറ്റഡ് ഒാവനിൽ (180degree Celsius),12 മിനിട്ട് ബേക്ക് 
ചെയ്യുക.അതിനുശേഷം
പുറത്തെടുത്ത് തിരിച്ചും മറിച്ചും ഇട്ട് ചൂടാറിക്കഴിഞ്ഞ് 
കുപ്പിയിലടച്ച്സൂ ക്ഷിക്കാം




















.

CARROT TOFFEE




                             CARROT TOFFEE



ക്യാരറ്റ് _ അരകിലോ
തിളപ്പിച്ച് കുറുകിയ പാല്‍ -ഒരു കപ്പ്
പഞ്ചസാര -ഒരു കപ്പ് 
വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍

ക്യാരറ്റ് നന്നായി കഴുകി ആവിയില്‍ വേവിക്കുക.തുടര്‍ന്ന് 
അതിന്റെ തൊലി പൊളിച്ചു കളഞ്ഞതിനുശേഷം ഗ്രേറ്റ് 
ചെയ്തെടുക്കുക.ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ ക്യാരറ്റ് ,പാല്‍
പഞ്ചസാര എന്നിവ ചേർത്ത്  വേവിക്കുക.തിളച്ച്  വറ്റാൻ 
തുടങ്ങുമ്പോള്‍ വാനിലഎസ്സന്‍സും ഒരു വലിയ സ്പൂണ്‍ ഡാല്‍ഡ
അല്ലെങ്കില്‍ നെയ്യോ ചേര്‍ത്ത് നന്നായി വരട്ടി എടുക്കുക.നനഞ്ഞ 
കൈകൊണ്ട് ചെറിയ ക്യാരറ്റിന്റെ രൂപത്തില്‍ ഉരുട്ടി 
എടുക്കുക.ബദാം അരിഞ്ഞത് ഞെട്ടുപോലെ കുത്തി വെക്കുക




.

Sunday, 8 May 2016

PRAWN OMLETTE




                               PRAWN OMLETTE

ചെമ്മീൻ  ഓംലറ്റ് 



വൃത്തിയാക്കിയ ചെമ്മീൻ _ 50g


 തേങ്ങചുരണ്ടിയത് _1 cup

 മുളക്പൊടി -1 teaspoon 

കുരുമുളക്പൊടി -1/2 tsp

ഇഞ്ചിഅരിഞ്ഞത് -1/2inch 

ചുവന്നുള്ളി -5

കറിവേപ്പില - ഒരുകതിര്‍പ്പ്

എണ്ണ -2 table 

ഉപ്പ് - ആവശ്യത്തിന് 


ചെമ്മീന്‍ ഒഴികെയുള്ള ചേരുവകളെല്ലാം കൂടി മിക്സിയിലിട്ട് ഒന്നു

 കറക്കി പൊടിക്കുക.തുടര്‍ന്ന് ചെമ്മീനുംചേർത്ത്  

അരക്കുക.ഒരുപാനില്‍ അളവ് എണ്ണഒഴിച്ച് അരച്ചമിശ്റിതം 

ചേർത്ത് ചിക്കി പൊരിച്ചെടുക്കുക .

ഓംലറ്റ് റോൾ 

മൂന്ന് മുട്ട,ഒരു പച്ചമുളക് മൂന്ന് ചുവന്നുള്ളി അരിഞ്ഞത് , ഒരുനുള്ള് 


കുരുമുളക് പൊടി,ഉപ്പ് എന്നിവ യോജിപ്പിച്ച് ഒരു പരന്ന 

പാനിൽ ഒഴിച്ച് ഓംലറ്റ് തയ്യാറാക്കുക.ഉറക്കാൻ  തുടങ്ങുമ്പോൾ  

നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടക്കൂട്ട് മുകളിൽ 

നിരത്തുക.ഓംലറ്റ് പകുതി ചുരുട്ടുക ബാക്കിമുട്ടഅടിച്ചത് കൂടി 

ഒഴിക്കുക.മുട്ടക്കൂട്ട്നിരത്തുക.ഇപ്രകാരം ഒരുവലിയ റോള്‍

തയ്യാറാക്കി ഘനത്തില്‍ അരിഞ്ഞെടുക്കുക. 






















Friday, 6 May 2016

FRUIT POPSCICLES



                                          FRUIT   POPSCICLES  


   
ണിം ണിം എന്ന് മണി അടിച്ചു കൊണ്ട് വരുന്ന ഐസ് മിട്ടായി ക്കാരന്റെ ഓർമ നമ്മുടെ എല്ലാം മനസ്സിൽ ഉണ്ടാവുമല്ലോ .
അന്ന് വീടുകാർ കാണാതെ പാത്തും പതുങ്ങിയും വാങ്ങി തിന്നു കൂട്ടിയ ഐസ് മിട്ടായിയുടെ രുചി ഇന്നും എന്റെ നാവിൻ 
തുമ്പിലുണ്ട് .സേമിയാ മിട്ടായി ,ഫ്രൂട്ട് കേക്ക് അങ്ങിനെ അങ്ങിനെ എന്തെല്ലാം .അന്നത്തെ തണുത്ത ഫ്രൂട്ട് കേക്കിനെ അനുസ്മരിപ്പിക്കുന്ന ഒരു സാധനമാണ് ഫ്രൂട്ട് popscicles . വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് popsciles.
ആകെ വേണ്ടത് പല നിറമുള്ള പഴങ്ങൾ ,ഒരു സ്പൂൺ പഞ്ചസാര ,പിന്നെ ഒരു popscicle mould.
popscicle mould വാങ്ങാൻ കിട്ടും .ഇല്ലെങ്കിൽ ചെറിയ ഗ്ലാസ്സിലോ 
disposible കപ്പിലോ ഒക്കെ ഉണ്ടാക്കാം .പൂർണമായും പഴങ്ങൾ മാത്രം ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഇത് ആരോഗ്യപരമായി 
വളരെ നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ .

മഞ്ഞ നിറത്തിന് മാങ്ങാ ഉപയോഗിക്കാം ,ചുവപ്പ് കിട്ടാൻ strobberry ,പച്ച നിറത്തിന് കിവി ഫ്രൂട്ട് ഉപയോഗിക്കാം ,പിങ്ക് നിറത്തിന് തണ്ണിമത്തൻ ,violet നിറത്തിന് ബ്ലൂ ബെറി ,അങ്ങനെ അങ്ങനെ നിങ്ങളുടെ ഭാവനയെ ചിറക് വിടർത്തുകയേ  വേണ്ടൂ .

എനിക്ക് ഇപ്പോൾ കയ്യിൽ ഉള്ളത് ഏതാനും dried blueberry ,രണ്ടു slice dried kivi ,പിന്നെ മാങ്ങയും തണ്ണിമത്തനും .പഴങ്ങൾ ഉണക്കിയത് ആയതുകൊണ്ട് ചെറുതായി കുതിർതിട്ടു അരചെടുക്കേണ്ടിവന്നു .മാത്രമല്ല ഫ്രഷ്‌ ഫ്രൂട്ട് ഉപയോഗിക്കുമ്പോൾ കിട്ടുന്ന bright കളർ കിട്ടിയിട്ടില്ല .
നിങ്ങൾ ആകെ ചെയ്യേണ്ടത് പഴങ്ങൾ ചെറുതായി നുറുക്കി ഓരോന്നും വെവ്വേറെ ഓരോ സ്പൂൺ പഞ്ചസാര ചേർത്ത് അരച്ചെടുക്കുക .
പിന്നെ popscicle mould എടുത്തു പല നിറങ്ങളിലുള്ള പഴചാറുകൾ ഇടവിട്ട് നിറക്കുക .അധികം വെള്ളം ചേർക്കാതെ വേണം പഴങ്ങൾ അരക്കാൻ .പിന്നെ നടുക്ക് ഒരു popscicle stick ഉറപ്പിച്ചു 
freezer ൽ വെച്ച് തണുപ്പിക്കുക .ഇളക്കി എടുക്കുന്നതിനു മുൻപ് അൽപ നേരം വെളിയിൽ വെക്കുക .
മറ്റ് പാത്രങ്ങളിൽസെറ്റ് ചെയ്യുന്നവർ പത്രത്തിന് മുകളിൽ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് വലിച്ചുകെട്ടി നടുവിൽ ഒരു ദ്വാരമിട്ട് stick ഇറക്കി വെച്ചാൽ മതിയാവും.ഐസ്ക്രീം stick വേണമെങ്കിലും ഉപയോഗിക്കാം .





















                          


Thursday, 5 May 2016

FRUIT SALAD


                                                      ഫ്രൂട്ട് സലാഡ് 

ഈ വേനൽകാലത്ത് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സലാഡ് .വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത് .തണുപ്പും മധുരവും ഒരുമിച്ചു ചേരുന്ന ഈ ഡിഷ്‌ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ ഇഷ്ടമാവും ഉറപ്പ് .ഫ്രൂട്ട് സലാഡ് പലരും പല തരത്തിൽ ആണ് ഉണ്ടാക്കാറ് .
ചിലർ ഫ്രഷ്‌ ക്രീം ചേർക്കും .ചിലർ ഫ്രൂട്ട്സ് അരിഞ്ഞു നേരെ custard ക്രീം ചേർത്ത് ഇളക്കി എടുക്കും.ഞാൻ ഉണ്ടാക്കുന്ന രീതി ഒന്ന് പരീക്ഷിച്ചു നോക്കു .പഴങ്ങളെല്ലാം ചെറിയ ചതുര കഷണങ്ങൾ ആയി അരിഞ്ഞു എടുക്കണം .

നല്ല പഴുത്ത മാങ്ങ അരിഞ്ഞത് -1 കപ്പ്‌ 
മധുരമുള്ള പൈനാപ്പിൾ അരിഞ്ഞത്  -1 കപ്പ്‌ 
ഈന്തപ്പഴം അരിഞ്ഞത് -അര കപ്പ്‌ 
നന്നായി പഴുത്ത ഏത്തപ്പഴം അരിഞ്ഞത് -1 കപ്പ്‌ 
അണ്ടി പരിപ്പ് -12 
പഞ്ചസാര -ഒരു കപ്പ്‌ + അര കപ്പ്‌ 
വെള്ളം -ഒന്നര കപ്പ്‌ 
നാരങ്ങ -ഒന്നിന്റെ പകുതി .
പാൽ -1 ലിറ്റർ +അര കപ്പ്‌ 
custard powder (vanilla  flavour )-കാൽ കപ്പ്‌ 

ഒരു കപ്പ്‌ പഞ്ചസാര ഒന്നര കപ്പ്‌ വെള്ളം ചേർത്ത് തിളപ്പിക്കുക .
5 മിനിറ്റ് തിളപ്പിച്ചതിനു ശേഷം തീ അണക്കുക .ഈ പഞ്ചസാര 
ലായനി നന്നായി തണുത്തതിനു ശേഷം അതിലേക്കു ഒരുമുറി നാരങ്ങാ പിഴിഞ്ഞ നീര് ഒഴിച്ച് ഇളക്കി മാറ്റി വെക്കുക 
ഈ പഞ്ചസാര സിറപ്പിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങളും ചെറുതായി നുറുക്കിയ അണ്ടിപരിപ്പും ചേർത്ത്  ഇളക്കുക .ഇത് ഫ്രിഡ്ജിൽ തണുക്കാൻ വെക്കുക .ഫ്രീസറിൽ വെക്കേണ്ട .

അര കപ്പ്‌ തണുത്ത പാലിൽ കാൽ കപ്പ്‌ custard powder കട്ടയില്ലാതെ കലക്കുക .
ഒരു ലിറ്റർ പാൽ മുക്കാൽ കപ്പ്‌ പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് 
തിളപ്പിക്കുക .അതിലേക്കു കലക്കി വെച്ചിരിക്കുന്ന custard ചേർത്ത് വീണ്ടും തിളപ്പിക്കുക.തുടർച്ചയായി ഇളക്കണം .അതുപോലെ തീ കുറച്ചു വെച്ചുകൊണ്ട് മാത്രമേ custard ചേർത്ത് 
പാൽ കുറുക്കാൻ പാടുള്ളൂ .അല്ലെങ്കിൽ കരിഞ്ഞു പിടിക്കാൻ സാധ്യതയുണ്ട് .2 മിനിറ്റ് തിളപ്പിച്ചതിനു ശേഷം തീ അണക്കുക .
custard milk നന്നായി തണുത്തതിനു ശേഷം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കുക.ഫ്രീസറിൽ വെക്കേണ്ട.

ഇവ രണ്ടും നന്നായി തണുത്തതിനു ശേഷം ,ഒരു ഐസ്ക്രീം ബൗളിൽ പകുതി ഭാഗം പഞ്ചസാര ലായനിയിൽ കുതിർത്ത പഴങ്ങൾ നിരത്തുക .കാൽ ഭാഗം തണുത്ത custard cream ഒഴിക്കുക .മുകളിൽ ഒരു ചെറി വെച്ച് അലങ്കരിച്ച് വിളമ്പുക .




Wednesday, 4 May 2016

MUTTON STEW


                                                      MUTTON STEW


മട്ടൺ  കഷണങ്ങളാക്കി മുറിച്ചുത് -1 kg
നാരങ്ങ -1 / 2
സവോള -4
പച്ചമുളക് -12  to 15
ഇഞ്ചി -ഒന്നര ഇഞ്ച്‌
ഗ്രാമ്പു -10
ഏലക്ക -6
കറുവപ്പട്ട -1 ഇഞ്ച്‌ ചെറുതായി നുറുക്കിയത്
കുരുമുളക് -2 ടീസ്പൂൺ
തക്കോലം -1
വെളുത്തുള്ളി -10 ചുള
നെയ്യ് -1 ടീസ്പൂൺ
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് -6
തേങ്ങ വലുത് -ഒരു മുറി
കാരറ്റ് -2
ഉരുളക്കിഴങ്ങ്  ചെറുത്‌ -2
വിന്നാഗിരി -1 ടീസ്പൂൺ
മൈദ -2 ടീസ്പൂൺ
ഉപ്പു


  • മട്ടൻ കഷണങ്ങൾ വെള്ളത്തിൽ നന്നായി കഴുകി ഊറ്റി എടുത്തതിനു ശേഷം ഒരുമുറി നാരങ്ങയുടെ നീര്ചേർത്ത് ഒന്നുകൂടി കഴുകുക .
  • ഒരു മുറി തേങ്ങയിൽ നിന്ന് ഒരു കപ്പ്‌ ഒന്നാം പാലും, രണ്ടു കപ്പ്‌ രണ്ടാം പാലും പിഴിഞ്ഞ് എടുക്കുക 
  • കാരറ്റ്, ഉരുളക്കിഴങ്ങ്  തൊലി കളഞ്ഞു അഞ്ചു രൂപാ തുട്ടിന്റെ ഘനത്തിൽ അരിയുക .വലിയ ഉരുളക്കിഴങ്ങ് ആണെങ്കിൽ രണ്ടായി മുറിച്ചതിനു ശേഷം അരിയുക .
  • ഒരു പ്രഷർ കുക്കെറിൽ ആദ്യം ഒരു ടീസ്പൂൺ നെയ്‌ ഒഴിച്ചതിനു ശേഷം ബാക്കി വെളിച്ചെണ്ണ കൂടി ഒഴിക്കുക . നെയ്‌ ചൂടാവുമ്പോൾ ഗ്രാമ്പു ,കറുവാപട്ട ,ഏലക്ക ,തക്കോലം ,പത്തു കുരുമുളക് എന്നിവയിട്ട് ചൂടായി മസാല മൂത്ത മണം വരുമ്പോൾ സവോള അരിഞ്ഞത് പച്ചമുളക് പിളർന്നത് ,ഇഞ്ചി കനം കുറച്ചു അരിഞ്ഞത് എന്നിവചേർത്ത് വഴറ്റുക.സവോളയുടെ നിറം മാറരുത് ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ഇറച്ചിയും ,ഉപ്പും വിന്നാഗിരിയും ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.തുടർന്ന് രണ്ടു കപ്പ്‌ വെള്ളം കൂടി ചേർത്ത് cooker അടച്ചു weight ഇട്ടു whistle വരുന്നത് വരെ കൂടിയ തീയിലും തുടർന്ന് ഏകദേശം 20 മിനിറ്റ് കുറഞ്ഞ തീയിലും വേവിക്കുക.തുടർന്ന് അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ് ,ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് ഒരു വിസിൽ വരുന്നത് വരെ  ഒന്നുകൂടി വേവിക്കുക .
  • വെളുത്തുള്ളി ബാക്കി കുരുമുളക് കൂടി ചേർത്ത് ചതക്കുക .
  • ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക .എണ്ണ ചൂടാവുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും കുരുമുളകും ഇട്ടു മൂപ്പിക്കുക .അതിലേക്ക് 2 ടീസ്പൂൺ മൈദ ചേർത്ത് മൂപ്പിക്കുക .തുടർന്ന് അതിലേക്കു രണ്ടാം പാൽ ഒഴിച്ച് കട്ടയില്ലാതെ കലക്കി തിളപ്പിച്ച്‌ ,വേവിച്ച ഇറചിയിലേക്ക് ഒഴിക്കുക.
  • ചാർ തടിക്കാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒന്നുകൂടി തിളപ്പിച്ച്‌ വാങ്ങാം പോരാത്ത ഉപ്പും കുരുമുളക് പൊടിയും അവസാനം ചേർക്കുക .
  •  അണ്ടിപ്പരിപ്പ് രണ്ടായി പിളർന്നു എണ്ണയിൽ മൂപ്പിച്ചു ചേർക്കുക .
NB .stew ഒരിക്കലും ഒരുപാട് കുറുകി പോവരുത് .സാമ്പാർ ന്റെ പാകത്തിൽ  അയവുണ്ടാവണം
ഒരുപാടു ഇളക്കി കാരറ്റ് ,ഉരുളക്കിഴങ്ങ് എന്നിവ പൊടിയരുത് .
സ്റ്റെപ് 1 


step 2


step 3

 step 4


step 5


step 6


step 7 



step 8


step 9


 step 10



step 11




step 12 


step 13(Add thick coconut milk)





GRAPES ICE CREAM DELIGHT

GRAPES ICE CREAM DELIGHT
കറുത്തകുരുവുള്ള മുന്തിരി -1 / 2 kg
പഞ്ചസാര -1 കപ്പ്‌
വെള്ളം -3 കപ്പ്‌
സ്ട്രോബെറി ഐസ്ക്രീം -ആവശ്യത്തിന്
മുന്തിരി സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക .ഒരു പാത്രത്തിൽ മുന്തിരിയും അളവ് വെള്ളവും ചേർത്ത് തിളപ്പിക്കുക .നന്നായി തിളച്ചു മുന്തിരി നന്നായി വെന്തു കഴിയുമ്പോൾ തവികൊണ്ട് മെല്ലെ ഉടക്കുക .മുന്തിരിയുടെ തൊലി തവി കൊണ്ട് ഞെരടി ചേർക്കുക.മുന്തിരിയുടെ മാംസളമായ ഭാചേർത്ത്ഗം അധികം ഉടഞ്ഞു ചേരാതിരിക്കാൻ ശ്രദ്ധിക്കുക .നല്ല നിറമുള്ള ലായനി അരിച്ച് എടുക്കുക .ഈ ലായനിയിലേക്ക് അളവ് പഞ്ചസാര വീണ്ടും തിളപ്പിച്ച്‌ ലായനി തടിക്കാൻ തുടങ്ങുമ്പോൾ തീ അണക്കുക .ഈ മുന്തിരി സിറപ്പ് ചൂടാറികഴിയുമ്പോൾ കുപ്പിയിലാക്കി ഫ്രിഡ്ജ്‌ൽ വെക്കുക .ആവശ്യമുള്ള സമയത്ത് ഒരു വലിയ ഗ്ലാസിൽ പകുതി മുന്തിരി സിറപ്പും ബാക്കി തണുത്ത വെള്ളവും ഐസ് പൊടിച്ചതും ചേർത്ത് ഇളക്കുക അവസാനമായി മുകളിൽ ഒരു സ്കൂപ്പ് strobbery ഐസ്ക്രീം കൂടി വെച്ച് അരിഞ്ഞ ബദാം പരിപ്പുകൊണ്ട് അലങ്കരിക്കുക .കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ് ഇത് .