Popular Posts

Monday, 29 February 2016

ഉള്ളിയില്ലാ ചിക്കൻ കറി

ഉള്ളിയില്ലാ ചിക്കൻ കറി 

പണ്ടൊക്കെ ഒരു ചിക്കൻ കറി വെക്കണമെങ്കിൽ എന്തൊരുകഷ്ടപ്പാടായിരുന്നു.
കൊത്തിപ്പെറുക്കി നടക്കുന്ന കോഴിയെ ഓടിച്ചിട്ട് പിടിച്ചു പപ്പും പൂടേം പറിച്ചു ,മുളകരച്ചു ,തേങ്ങാ കരിച്ചു ,മസാല പുകച്ചു മുളകും മല്ലീം ഒരുമിച്ച് അരച്ച് മസാലക്കൂട്ടെല്ലം വേറെ അരച്ച് .....
വിറക് കത്തിച്ച് ,ചുമച്ച് ,കിതച്ച് എന്റമ്മോ .എന്നാലും അതിന്റെ ടേസ്റ്റ് ഒന്നുവേറെ തന്നെ അല്ലെ ?
അഞ്ചു മിനിട്ട് കൊണ്ട് ചിക്കൻ കറി വെയ്ക്കണോ ?വേണമെങ്കിൽ ഞാനീപ്പറയുന്നതുപോലെ ചെയ്താൽ മതി.സംഗതി സൂപ്പർ ആണുകേട്ടോ .വെത്യസ്തമായ രുചി .നൂറുശതമാനവും healthy .
പിന്നെന്തിനാണ് താമസിക്കുന്നത്?
                                        Ready 1,2,3 start

ചെറുതായി മുറിച്ച ചിക്കന്‍ - 1 Kg
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -2 tsp
പച്ചമുളക് പിളര്‍ന്നത്-2

മുളക് പൊടി -2to3 tsp
ഗരംമസാലപ്പൊടി -1 tsp
കുരുമുളക്പൊടി -1/2tsp 
ടുമാറ്റോ സോസ് -1 tb sp
വെളിച്ചെണ്ണ -2 tb sp
ഉപ്പ്
മല്ലിയില പുതിനായില അരിഞ്ഞത് ഒരു പിടി വീതം
ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഒരുചീനചട്ടിയില്‍ വെച്ച് ആദ്യം കൂടിയ തീയിലും പിന്നെ കുറഞ്ഞ തീയിലും മൂടിവെച്ച് വേവിക്കുക.ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ മൂടി മാറ്റിവെച്ച് ചാറു പറ്റി എണ്ണ തെളിയുമ്പോള്‍ ഇറക്കി വെക്കാം.ഇത് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാത്ത രുചികരമായ കറിയാണ്.കാരണം ഇതില്‍ എണ്ണതിളപ്പിക്കുന്നതുപോലുമില്ല.


NB .വെള്ളം ചേർക്കേണ്ട .

ചൈനീസ് മുട്ട പുട്ട്



ഒരു (തട്ടിക്കൂട്ട് )ചൈനീസ് മുട്ട പുട്ട് 


ഈ പറയുന്നത് ഒരു recipe അല്ലേ അല്ല .പിന്നെയോ വെറും സൂത്രപ്പണി .നിങ്ങളുടെ കുട്ടികുറുമ്പൻ (കുറുമ്പി)മാരെ മൂക്ക് കുത്തിക്കാനുള്ള സൂത്രം .
സന്ദർഭം , ഞങ്ങളുടെ വീടിന്റെ പെയിന്റിംഗ് മഹാമഹം നടന്നുകൊണ്ടിരിക്കുന്നു .പകൽ മുഴുവനും വീട്ടുകാർ അഭയാർഥികളെപ്പോലെ വീടിന്റെ മൂലയ്ക്ക് കുത്തിയിരുന്നു .വൈകിട്ടു പണിക്കാർ പോയതിനു ശേഷം ഞങ്ങൾ പതുക്കെ പുറത്തിറങ്ങി .വീട് കുരുക്ഷേത്രഭൂമി പോലെകിടക്കുന്നു .അടുക്കള എവിടെയാണെന്ന് തപ്പി കണ്ടുപിടിക്കണം .അഞ്ചുമണി കഴിഞ്ഞാൽ സൈറണ്‍ അടിക്കും .മുനിസിപ്പലിട്ടി സൈറൻ അല്ല.എന്റെ പുത്രൻ വിളിച്ചുക്കൂവുന്നതാണ് "അമ്മേ ...വിശക്കുന്നേ ..".
സൂക്ഷം അഞ്ചുമണി കഴിഞ്ഞു മുകളിൽ നിന്ന് സൈറൻ അടിച്ചു .പിന്നെ snooze mode ൽ ഇട്ടത് പോലെയാണ് .അഞ്ഞുമിനിട്ടു ഇടവിട്ട്‌ അടിച്ചുകൊണ്ടിരിക്കും .bread കഴിക്കാൻ വാ .ഞാൻ വിളിച്ചു .bread ന്റെ കാര്യംമിണ്ടിപ്പോകരുത്‌ മറുപടി .ചെറുക്കൻ രണ്ടും കല്പ്പിച്ചാണ്ഞാനാകെ കുഴങ്ങി .ചെന്ന് fridge തുറന്നുനോക്കി .രാവിലെ പുഴുങ്ങിയ 2 ചിരട്ടപ്പുട്ട് എന്നെനോക്കി ചിരിച്ചുകാണിച്ചു .നോ രക്ഷ .ചെറുക്കൻ പുട്ട് കഴിക്കൂല്ല .അടുത്തായി രണ്ടു മുട്ട .രണ്ടുകുപ്പി സോസ് .മനസ്സിൽ ലഡ്ഡു പൊട്ടി .പുട്ട് വെളിയിലെടുത്തു .അല്പ്പം ചൂടുവെള്ളം തളിച്ച് മിക്സിയിലിട്ടു ഒന്ന് കറക്കി മാറ്റിവെച്ചു .നല്ല soft പുട്ടുപൊടി റെഡി .രണ്ടു സവോള കൊത്തിയരിഞ്ഞു .ഒരു കൊച്ചുകഷണം ഇഞ്ചി പൊടിയായി അറിഞ്ഞു ചേർത്തു രണ്ടു വെളുത്തുള്ളി അറിഞ്ഞു ചേർത്തു .എണ്ണയിലിട്ടു വഴറ്റി അതിലേക്കു അരസ്പൂണ്‍ സോയസോസും ഒരു സ്പൂണ്‍ ടൊമാറ്റോ സോസും ചേർത്ത് അര സ്പൂണ്‍ കുരുമുളക് പൊടിയും ചേർത്ത് ഇറക്കി വെച്ചു .രണ്ടു മുട്ട പുഴുങ്ങി നാല് കഷണമായി മുറിച്ചു .പുട്ട് കുറ്റിയിൽ കുറച്ച് നനച്ച പൊടി ഇട്ടു പിന്നെ 3 കഷണം മുട്ട സൈഡിൽ കുത്തിനിർത്തി .നടുക്ക് കുറച്ചു സവോളക്കൂട്ട്‌ വെച്ചു ബാക്കി പുട്ട്പൊടി കൂടി നിറച്ച് പുഴുങ്ങി എടുത്തു .തനി ചൈനീസ് രുചിയുള്ള മുട്ടപ്പു
ട്ട് റെഡി .celery ,spring onion ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഞാൻ തകർത്തേനെ പക്ഷെ ഇല്ല എന്തുചെയ്യാൻ .ചൈനീസ് എഗ്ഗ്പുട്ടു കഴിക്കാൻ വാ ഞാൻ വിളിച്ചു .പിള്ളേര് മലവെള്ളപാച്ചില് പോലെ താഴത്ത് .ചെറുക്കൻ ഖുശി .ഞാൻ അതിലും ഖുശി .ചുമ്മാ ഒന്ന് ട്രൈ ചെയൂന്നെ.



Saturday, 27 February 2016

ന്യൂഡിൽ കബാബ്




ന്യൂഡിൽ കബാബ്

പ്ലെയിന്‍ ന്യൂഡില്‍സ് ഉപ്പിട്ട് നന്നായി വേവിച്ചത് -100g
കാരട്ട് ചുരണ്ടിയത് - 1
പച്ചഗ്രീന്‍പീസ് - ഒരുപിടി 
സവോള കൊത്തിയരിഞ്ഞത് - 1
എണ്ണ-1/4 cup
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp
മുളക് പൊടി 1/2 tsp
മഞ്ഞള്‍ പൊടി -1/4 tsp
കുരുമുളക് പൊടി -1/2 tsp
ഗരംമസാലപ്പൊടി -1/2 tsp
കാല്‍കപ്പ് നന്നായി വെന്ത് കുഴഞ്ഞ നൂഡില്‍സ് , മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരയ്ക്കുക . ഒരുപാനില്‍എണ്ണചൂ ടാക്കി സവോള വഴറ്റുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുകതുടര്‍ന്ന് ക്യാരറ്റ് ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് അല്പനേരം വഴറ്റുക. പൊടികള്‍ ചേര്‍ത്ത് വഴറ്റുക .വേവിച്ച നൂഡില്‍സും അരച്ച നൂഡില്‍സും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക നനഞ്ഞ കൈയ്യുപയോഗിച്ച് വട പോലെ പരത്തി എണ്ണയിലിട്ട് വറുത്തെടുക്കാം (shallow fry)

Anjali's cook n talk








Anjali's cook n talk 




എന്റെ പാചക പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിങ്ങളോട് പങ്കുവെക്കാൻ ഞാനിതാ ഒരു ബ്ലോഗ്‌ തുടങ്ങുന്നു .ഈ ബ്ലോഗ്‌ തുടങ്ങാൻഎന്നെ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ,ബന്ധുക്കൾ,ശിഷ്യഗണങ്ങൾ എന്നിവരോടുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു .ഈ സംരംഭത്തിൽ എന്റെകൂടെനിന്ന് സഹായിച്ച എന്റെ പ്രിയപ്പെട്ട student നാരായണൻകുട്ടി ഗോപനോട് ഞാനെന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .സമയം കിട്ടുമ്പോഴെല്ലാം എന്റെ ബ്ലോഗ്‌ സന്ദർശിക്കുകയും എന്റെ പാചകപരീക്ഷണങ്ങളിൽ പങ്കാളിയാവുകയും ചെയ്യാൻ എന്റെ എല്ലാ സുഹൃത്തുക്കളെയും ഞാൻ ക്ഷണിക്കുന്നു .നിങ്ങളുടെ പ്രോത്സാഹനം എന്നും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ......
                                           നിങ്ങളുടെ സ്വന്തം
                                                                        അഞ്ജലി റൂബി